കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവത്തിൻ്റെ ബ്രോഷർ പിഷാരി കാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാലിന് നൽകി ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട് ഇ.എസ്. രാജൻ പ്രകാശനം ചെയ്തു. സജി തെക്കയിൽ, ലീല കോറുവീട്ടിൽ, വി കെ ശിവദാസൻ, സന്തോഷ് വാളിയിൽ , സുര ചിറക്കൽ ശ്രീജിത്ത് ,കൃഷ്ണൻ, എൻ.കെ സദാനന്ദൻ, ബാലൻ നായർ, വി. കെ ശാരദ എന്നിവർ പങ്കെടുത്തു. ജനുവരി 20 ന് ശുദ്ധി 21 ന് ദ്രവ്യ കലശം 22 ന് വൈകീട്ട് ക്ഷേത്രം തന്ത്രി മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപാടിൻ്റ മുഖ്യകാർമ്മികത്വത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറും. 28ന് പള്ളിവേട്ടയും 29ന് ആറാട്ടുമാണ്. ആറാട്ട് ദിവസം ഉച്ചയ്ക്ക് ആറാട്ടുസദ്യയും ഉണ്ടായിരിക്കും. പരിപാലന സമിതി ഭാരവാഹികളായി ഇ എസ് രാജൻ (പ്രസിഡണ്ട്) സജി തെക്കയിൽ ( ജനറൽ സിക്രട്ടറി) വി കെ ശിവദാസൻ ലീലകോറുവീട്ടിൽ (വൈസ് പ്രസിഡണ്ടുമാർ) ഇ. വേണു ,പി കെ ബാലകൃഷ്ണൻ ( സെക്രട്ടറിമാർ ) സന്തോഷ് വാളിയിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ക്ഷേത്ര ചടങ്ങുകളായ തായമ്പക കേളികൈ കൊമ്പ്കുഴൽപ്പറ്റ് എന്നിവ ഉണ്ടായിരിക്കും.
Latest from Local News
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് 30 കോടി രൂപയുടെ വികസന പദ്ധതികൾ വിഭാവനം ചെയ്യുന്ന 2025 – 26 വാർഷിക പദ്ധതി രേഖയ്ക്ക് വികസന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
പേരാമ്പ്ര : പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ വൈറ്റ് ഗാർഡ് സംഗമം നടത്തി. മുസ്ലിം ലീഗ് ജില്ലാ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എം.കെ രാഘവൻ എംപി ഞായർ