പുനർ നിർമ്മിക്കുന്ന വൻമുഖം കോടിക്കൽ ജുമാ മസ്ജിദിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു

നന്തിബസാർ: പുനർ നിർമ്മിക്കുന്ന വൻമുഖം കോടിക്കൽ ജുമാ മസ്ജിദിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. പള്ളികൾ വിശ്വാസികളുടെ അഭയകേന്ദ്രമാണ്. പള്ളികളെ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും ഒരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും തങ്ങൾ പറഞ്ഞു. കെ. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ഖാസി ഇ.കെ അബൂബക്കർ ഹാജി, ശുഐബ് ഹൈത്തമി വാരാമ്പറ്റ, വി.വി മുഹമ്മദ് കോയ, മുഹമ്മദലി തിരുവള്ളൂർ, എഞ്ചിനിയർ റഫീഖ് അത്തോളി, അഹമ്മദ് ഫൈസി, ഇമ്പിച്ചിമമ്മു വെള്ളിയൂർ, പി.കെ ഹുസൈൻ ഹാജി, പിവി അബ്ദുറഹ്മാൻ ഹൈത്തമി, കെ റഷീദ്, ഇകെ കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. സിക്രട്ടറി മന്നത്ത് മജീദ് സ്വാഗതവും വി.കെ ഇസ്മായിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.