ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ പ്രതികളായ ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസിൽ പ്രതികളായ ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം. 19 വർഷങ്ങൾക്ക് ശേഷമാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി.

ഈ മാസം 4നാണ് റിജിത്ത് വധക്കേസിൽ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. 10 പ്രതികളാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ബാക്കിയുള്ള ഒമ്പത് പ്രതികൾക്കാണ് ശിക്ഷ വിധിക്കുക. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാധിച്ചത്. ആർ എസ് എസ് ബിജെപി പ്രവർത്തകരായ വി വി സുധാകരൻ, കൊത്തില താഴെ വീട്ടിൽ ജയേഷ് , സി പി രഞ്ജിത്ത്, പി പി അജീന്ദ്രൻ, ഐ വി അനിൽകുമാർ, രാജേഷ് പി.പി , വി.വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, ടി വി ഭാസ്കരൻ എന്നിവരാണ് പ്രതികൾ.

2005 ഒക്ടോബർ 3ന് രാത്രി 7.45 നായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് നടന്നു വരവേ ചുണ്ട തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്ത് വച്ച് പ്രതികൾ പതിയിരുന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. റിജിത്തിന് ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരായ നികേഷ്, വികാസ്, വിമൽ എന്നിവർക്കും വെട്ടേറ്റു. റിജിത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ക്ഷേത്രമുറ്റത്ത് ശാഖ നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. 

Leave a Reply

Your email address will not be published.

Previous Story

ആവള മേഖല കോൺഗ്രസ്‌ കുടുംബസംഗമം സംഘടിപ്പിച്ചു

Next Story

ഇന്ത്യയില്‍ എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Latest from Main News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 25.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍

കണ്ണൂർ:വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാർഥികള്‍ പിടിയില്‍. തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് കടന്നുപോകുമ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണൻ

പീടിക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു

  കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റസ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പീടിക മൊബൈൽ ആപ്ലിക്കേഷൻ തൊഴിൽ വകുപ്പ് മന്ത്രി വി

മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി : മന്ത്രി കെ. ബി. ഗണേഷ് കുമാർ

  പുതുതായി ചുമതലയേൽക്കുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരെ (എഎംവിഐ) അച്ചടക്കവും കരുത്തുമുള്ള സേനാംഗങ്ങളാക്കി മാറ്റിയെടുക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗതാഗത വകുപ്പ്