മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഫിബ്രവരി 2 മുതൽ 9 വരെ സംഘടിപ്പിക്കുന്ന മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോൽത്സവത്തിൻ്റെ സംഘാടകസമിതി ഓഫീസ് മേപ്പയ്യൂർ ടൗണിൽ കേരളാ സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ ഉത്ഘാടനം ചെയ്തു. തീം സോംഗ്റിലീസ് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി പി അബൂബക്കറും, ലോഗോപ്രകാശനം ഗാനരചയിതാവ് രമേശ് കാവിലും നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെടി രാജൻ അധ്യക്ഷത വഹിച്ചു. ഫെസ്റ്റ് കോഡിനേറ്റർ ഏസി അനൂപ്, പഞ്ചായത്ത് സെക്രട്ടറി കെ പി അനിൽകുമാർ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വി സുനിൽ സ്വാഗതവും സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ
ഭാസ്ക്കരൻ കൊഴുക്കല്ലൂർ നന്ദിയും പറഞ്ഞു.
