മലയോര കർഷകർ നേരിടുന്ന വന്യമൃഗ ആക്രമണം അടക്കമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കർഷക ഗ്രാമസഭ ചേരുമ്പോൾ ഗേറ്റിനു പുറത്ത്പ്രതീകാത്മകമായ സമരം അരങ്ങേറി. കേരളത്തിൽ കാട്ടാന അടക്കമുള്ള വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കർഷകരും ആദിവാസികളും അടക്കമുള്ളവർ ദിവസവും ജീവൻ വെടിയുന്ന നിസഹായാവസ്ഥ സ്വയം ചങ്ങല തീർത്ത് കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് കാർഷിക വികസന സമിതി അംഗവും കേരള കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ രാജൻ വർക്കിയാണ് പ്രതീകാത്മകമായി പ്രതിഷേധിച്ചത്. വന്യമൃഗ ആക്രമണത്തിൽ പ്രതികരിക്കുന്ന എംഎൽഎമാർ അടക്കമുള്ളവരെ തുറുങ്കിലടക്കുന്ന വനം വകുപ്പിന്റെ നിലപാടിലുള്ള പ്രതിഷേധവും പ്രകടിപ്പിച്ചു. കർഷക ഗ്രാമസഭകൾ ജനങ്ങളെ പറ്റിച്ച് ചിലർക്ക് സർക്കാർ ഫണ്ട് അടിച്ചു മാറ്റാനുള്ള പ്രഹസന പരിപാടി ആണെന്നും രാജൻ വർക്കി ആരോപിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 10 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm
ജനപങ്കാളിത്തത്തോടെ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പാക്കി പുരസ്കാരം നേടി മൂടാടി ഗ്രാമപഞ്ചായത്ത്. ദേശീയ മത്സ്യ കര്‍ഷക ദിനത്തില്‍ ഫിഷറീസ് വകുപ്പ്
കോഴിക്കോട്: കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജിൽ ജീവനക്കാർക്കെതിരെ അക്രമം അഴിച്ചുവിട്ട CPM ഗുണ്ടകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറാവണം എന്ന്
ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയെഴുതുന്നവരില്‍ ഏറ്റവും മുതിര്‍ന്ന പഠിതാവാണ് നാരായണന് കുറേകാലം കുട്ടികളെ കളി പഠിപ്പിച്ചു നടന്ന നാരായണന് മനസ്സില്‍ ആഴ്ന്നിറങ്ങിയ ഒരു
കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ