പുറയങ്കോട് ശ്രീമഹാശിവ ക്ഷേത്രം സുവനീർ പ്രകാശനം ചെയ്തു

പുറയങ്കോട് ശ്രീമഹാശിവ ക്ഷേത്രം സുവനീർ പ്രകാശനം ചെയ്തു. ജനുവരി രണ്ടു മുതൽ 8 വരെ നടക്കുന്ന ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ചരിത്രവും  ദേശ ചരിത്രവും ആചാര അനുഷ്ഠാനങ്ങളും പ്രതിപാദിക്കുന്ന സുവനീറാണ് പ്രകാശനം ചെയ്തത്. ബ്രഹ്മശ്രീ ഡോക്ടർ ശ്രീകുമാരൻ നമ്പൂതിരിപ്പാട് പ്രശസ്ത ഗായിക ദേവനശ്രീയക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. പഴയ കുറുമ്പ്രനാട് താലൂക്കിൽപ്പെട്ട പേരാമ്പ്ര അവിഞ്ഞട്ട് മൂപ്പിൽ രാജകുടുംബത്തിന്റെയും, കൂത്താളി മൂപ്പിൽ രാജവംശത്തിന്റെയും ചരിത്രവും അനവധി ക്ഷേത്രങ്ങളുടെ ചരിത്രവും സുവനീറിൽ പ്രതിപാദിക്കുന്നുണ്ട്.
ചടങ്ങിൽ രവീന്ദ്രൻകേളോത്ത് യോഗത്തിൽ അധ്യക്ഷത വഹിച്ചു.  ഇ.ടി ശ്രീനിവാസൻ മാസ്റ്റർ, ടി.പി പ്രഭാകരൻ, വി.പി ഉണ്ണികൃഷ്ണൻ, കെ. കെ ഉഷ, ഹി മിതാ ദിനേശൻ, സി.കെ ബിന്ദു എന്നിവർ സംസാരിച്ചു. എ കെ ബാലചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.