മുത്താമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യ ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് സംരക്ഷണം ഒരുക്കേണ്ട അധികാര കേന്ദ്രങ്ങൾ കണ്ണടച്ചിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. വൈകുന്നേരമായാൽ ഇരുട്ട് മൂടുന്ന പാലത്തിൽ ആവശ്യമായ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുക, ഇരുവശത്തും ഒരാൾ പൊക്കത്തിൽ കമ്പി വേലി സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് മുത്താമ്പി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിന് മുകളിൽ ചൂട്ട് കത്തിച്ചത് പ്രതിഷേധിച്ചത്.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി ഉദ്ഘാടനം ചെയ്തു.
ഒരുപാട് കുടുംബങ്ങൾക്ക് ജീവിത, വരുമാന മാർഗമായിരുന്ന മുത്താമ്പി പുഴയെ ഇന്ന് ജീവിതം അവസാനിപ്പിക്കാനുള്ള കേന്ദ്രമായി മാറ്റുന്നതിൽ നിന്നും പിന്തിരിപ്പിക്കേണ്ടത് അധികാര കേന്ദ്രങ്ങളുടെയും, പൊതുപ്രവർത്തകരുടെയും ഉത്തരവാദിത്തമാണെന്നും അതിന് പാലത്തിൽ തെരുവ് വിളക്കുകളും, കമ്പി വേലികളും സ്ഥാപിക്കുന്നതിന് മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള അധികാര കേന്ദ്രങ്ങൾ അടിയന്തിര ഇടപെടൽ നടത്തണമെന്നും റാഷിദ് മുത്താമ്പി ആവശ്യപ്പെട്ടു. റാഹിബ് ടി കെ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാൽ, ജിത്തു കണിയാണ്ടി, പൃഥ്വിരാജ് പുതിയൊട്ടിൽ,റോഷൻ വി കെ തുടങ്ങിയവർ നേതൃത്തം കൊടുത്തു