കെഎസ്എഫ്ഇ ഫിനാൻഷ്യൽ എൻ്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

കോഴിക്കോട്: കെഎസ്എഫ്ഇ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ അട്ടിമറിച്ച് ശമ്പളവും ആനുകൂല്യവും വെട്ടി കുറയ്ക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നം ഉള്ള ജീവനക്കാരെ പോലും വളരെ ദൂരത്തേക്ക് ട്രാൻസ്ഫർ ചെയ്തു ദ്രോഹിക്കുകയും ചെയ്യുക എന്ന നയമാണ് ഇടതു സർക്കാർ നടപ്പിലാക്കുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കോഴിക്കോട് എം.പി എം കെ രാഘവൻ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അബ്ദുൽ റഹീം കെ വി അധ്യക്ഷത വഹിച്ചു .ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് കെ. രാജീവ്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രദീപൻ കെ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എസ് വിനോദ് നിർവഹിച്ചു. ജീജാഭായ്, ഉണ്ണികൃഷ്ണപിള്ള, നന്ദകുമാർ എന്നിവർ സംസാരിച്ചു. വിരമിച്ച ജീവനക്കാരെ ആദരിച്ചു. ഭാരവാഹികളായി  മൈമൂനത്ത് പി (പ്രസിഡണ്ട്) സനൽ കെ എസ് (സെക്രട്ടറി) രാജേഷ് . എ (ട്രഷറർ). എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.