കൊല്ലം പിഷാരികാവ് – മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മാണം തുടങ്ങി

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലും ചുറ്റിലുമുള്ള മാലിന്യം സംസ്കരിക്കുന്ന 20 KLD ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം തുടങ്ങി.  ക്ഷേത്രത്തിലെ കംഫർട്ട് സ്റ്റേഷൻ, ഊട്ടുപുര, നാലമ്പലം എന്നിവിടങ്ങളിലെ ദ്രവ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും സംസ്കരിക്കാൻ സാധിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റും, ബയോഗ്യാസ് പ്ലാന്റുമാണ് ഇതിന്റെ ഭാഗമായി നിർമ്മിക്കുന്നത്. പിഷാരികാവ് ക്ഷേത്രത്തിന്റെ ചുറ്റിലും കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നത്തിന് ഇതോടെ പരിഹാരമാകും. ഏതാണ്ട് രണ്ട് കോടിയോളം രൂപ ചിലവിട്ടുകൊണ്ട് തുടങ്ങുന്ന പ്ലാന്റിന്റെ നിർമ്മാണം കേരള സർക്കാറിന്റെ അക്രഡിറ്റഡ് ഏജൻസിയായ ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററാണ് ഏറ്റെടുത്തിട്ടുള്ളത്.

ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ പ്ലാന്റിന്റെ ശിലാസ്ഥാപനം കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു. പിഷാരികാവ് ദേവസ്വം ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷം വഹിച്ചു. ചടങ്ങിൽ മലബാർ ദേവസ്വം കമ്മീഷണർ ടി.സി. ബിജു മുഖ്യാഥിതിയായി. ട്രസ്റ്റി ബോർഡ് അംഗങ്ങളായ കീഴയിൽ ബാലൻ നായർ, വാഴയിൽ ബാലൻ നായർ, എരോത്ത് അപ്പുക്കുട്ടി നായർ, സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി. ശ്രീപുത്രൻ, എം. ബാലകൃഷ്ണൻ, പി.പി. രാധാകൃഷ്ണൻ, മലബാർ ദേവസ്വം അസ്സി. കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ, ദേവസ്വം മാനേജർ വി.പി ഭാസ്കരൻ, പ്രൊജക്ട് എഞ്ചിനീയർ എം. നാസർ, കെ.കെ. രാകേഷ്, പി.സി. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ മുന്നോടിയായി പ്രത്യേക വാർഡ് സഭ ജനുവരി 7 ന്

Next Story

നമ്പ്രത്തുകര സഫയിൽ ടി.പി. ഫാത്തിമ അന്തരിച്ചു

Latest from Local News

സിഐടിയു കോഴിക്കോട്നിർമ്മാണ തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു

കോഴിക്കോട് ജില്ല നിർമ്മാണ തൊഴിലാളി യൂണിയൻറെ ഏരിയ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.യം.ഉണ്ണി പതാക

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു

മലപ്പുറം പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കൽ ഷുഹൈബ് (45) ഹജ്ജ് കർമ്മങ്ങൾക്കിടെ മക്കയിൽ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണം. സിൽവാൻ

സെൻട്രൽ ഏഷ്യൻ വോളിബോൾ ലീഗ് അംഗം എം.സി. മുജീബിനെ കോൺഗ്രസ് അനുമോദിച്ചു

ഉസ്ബക്കിസ്ഥാനിൽ വച്ച് നടന്ന സെൻട്രൽ ഏഷ്യൻ വോളീബോൾ ലീഗിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിച്ച് സിൽവർ മെഡൽ നേടി നാടിൻറെ അഭിമാനതാരമായ

മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു

മേപ്പയ്യൂർ: മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സി പി ഐ