കൊയിലാണ്ടി: ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന് ഫൗണ്ടേഷനും ചേര്ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിതഭവനം’ പദ്ധതിയുടെ ജനകീയ മോണിറ്ററിങ്ങിന് കൊയിലാണ്ടി ഉപജില്ലയില് തുടക്കമായി. 12000 ലേറെ ഹരിതഭവനങ്ങളില് മോണിറ്ററിംഗ് സമിതി അംഗങ്ങള് സന്ദര്ശിച്ച്, മൂന്ന് പെട്ടികള് വച്ച് മാലിന്യങ്ങള് ശേഖരിക്കുന്ന പ്രവര്ത്തനം വിലയിരുത്തുകയും വിദ്യാര്ത്ഥികളോടും കുടുംബാംഗങ്ങളോടും ആശയവിനിമയം നടത്തുകയും ചെയ്യുന്നതാണ് മോണിറ്ററിങ്ങിന്റെ രീതി. കാനത്തില് ജമീല എം.എല്.എയുടെ നേതൃത്വത്തില് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്ഥികളായ പെരുവട്ടൂരിലെ ‘പിതൃ പുണ്യം’ വീട്ടില് പൂര്ണ്ണശ്രീ, മാനസ എന്നിവരുടെ ഹരിത ഭവനം സന്ദര്ശിച്ച് മോണിറ്ററിംഗ് നടത്തി. പ്രൊഫ ശോഭീന്ദ്രന് ഫൗണ്ടേഷന് പ്രസിഡണ്ട് വടയക്കണ്ടി നാരായണന് പദ്ധതി വിശദീകരിച്ചു. എ.ഇ.ഒ എം.കെ മഞ്ജു, ബാലന് അമ്പാടി, നിറവ് ഡയറക്ടര് ബാബു പറമ്പത്ത്, ഹരിത ഭവനം കൊയിലാണ്ടി ഉപജില്ല കോഡിനേറ്റര്മാറായ ടി.കെ സുവൈബ, ഷിബു എടവന, കൊയിലാണ്ടി മുന്സിപ്പല് തല കോഡിനേറ്റര് ടി.കെ.മനോജ്, എം.സി സ്വര്ണ്ണ, കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് വി. സുചീന്ദ്രന്, ഹെഡ്മാസ്റ്റര് കെ.കെ.സുധാകരന്, ഫൗണ്ടേഷന് സെക്രട്ടറി സെഡ്.എ.സല്മാന്, ട്രഷറര് എം.ഷഫീഖ്, മിനി ചന്ദ്രന്, കെ.ഗ്രീജീഷ് തുടങ്ങിയവര് പങ്കെടുത്തു. സരസ്വതി ബിജു പരിസ്ഥിതി കവിത ചൊല്ലി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am
പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ(55) (വി കെ ടി എം സ്കൂൾ കൂട്ടായി)അന്തരിച്ചു. പിതാവ് : പരേതനായ കേളപ്പൻ
കീഴരിയൂർ : നടുവത്തൂർ സൗത്ത് തൊമരയുള്ള കണ്ടി ബാബു (57) അന്തരിച്ചു. പിതാവ് :പരേതരായ തൊമരയുള്ള കണ്ടി പാച്ചർ. മാതാവ് :
പന്തലായിനി, ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി നിർമ്മിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രഷ്ഠ മെയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ
ദുബൈ ആസ്ഥാനമായ പ്രമുഖ ഫാഷന് കമ്പനിയിലേക്ക് ഒഡെപെക് വഴി സ്കില്ഡ് ബ്രൈഡല്വെയര്/ഈവനിങ് ഗൗണ് ടെയ്ലേഴ്സിനെ തെരഞ്ഞെടുക്കും. അഞ്ച് വര്ഷത്തെ തൊഴില്പരിചയം അനിവാര്യം.