കൊയിലാണ്ടി: വിശ്വാസം വിശുദ്ധി വിമോചനം എന്ന പ്രമേയത്തിൽ ജനുവരി 19 ന് ബാലുശ്ശേരി – പൂനത്ത് നടക്കുന്ന ജില്ലാ മുജാഹിദ് വനിതാ സമ്മേളനത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി. ബാലുശ്ശേരി അൽ ഹിക്മ സെൻ്ററിൽ നടന്ന ഏരിയാ കൺവൻഷൻ വിസ്ഡം സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം വുമൺസ് ജില്ലാ പ്രസിഡണ്ട് കെ.സി. സുലൈഖ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം സൈനബ ടീച്ചർ, സൽമ അൻവാരിച്ച, നൗഫീറ തലയാട്, എൻ.സി. ഉമ്മുകുൽസൂം, കെ.ജമാൽ മദനി, സി.പി സാജിദ്, ഒ റഫീഖ് മാസ്റ്റർ, സ്വാലിഹ് അൽഹികമി,വി.കെ സുബൈർ, വി.കെ ബാസിം എന്നിവർ സംസാരിച്ചു.
പേരാമ്പ്ര ഐ.ഡി.സി ഹാളിൽ നടന്ന ഏരിയാ സംഗമം വിസ്ഡം ജില്ലാ സെക്രട്ടറി കെ. ജമാൽ മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം വിമൺസ് ജില്ലാ വൈസ് പ്രസിഡണ്ട് നസീമ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ ജോ:സെക്രട്ടറി നദീറ പയ്യോളി, മൊയ്തു മേനിക്കണ്ടി, കെ റഷീദ് മാസ്റ്റർ, സ്വാലിഹ് അൽ ഹികമി, ഫാഇസ് പേരാമ്പ്ര സംസാരിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി അയൽക്കൂട്ടം, കുടുംബ സംഗമങ്ങൾ, വിജ്ഞാന വേദികൾ, ഗൃഹസമ്പർക്കം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു.