തിരുവങ്ങൂർ ഭാഗത്ത് വീടുകളിൽ മോഷണശ്രമം മോഷ്ടാവിന്റെ ചിത്രം സിസിടിവിയിൽ പതിഞ്ഞു

ചേമഞ്ചേരി തിരുവങ്ങൂർ, പൂക്കാട് ,വെറ്റിലപ്പാറ ഭാഗങ്ങളിൽ വീടുകളിൽ മോഷണ ശ്രമം.സമീപത്തെ ഒരു വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.മുഖാവരണം ധരിച്ച നിലയിലാണ് മോഷ്ടാവ് എത്തിയത്. തിരുവങ്ങൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരം എടുത്തു കൊണ്ട് പോയി കുത്തി തുറക്കാനുള്ള ശ്രമം നടന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിക്ക് വാര്യം വീട് വാസുവിൻ്റെ വിട്ടിലും തൊട്ടടുത്ത് ഗോവിന്ദൻ നായരുടെയും വീട്ടിലും മോഷ്ട്ടാക്കളെത്തി വാതിൽ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമം നടന്നു. അലാറം അടിച്ചപ്പോൾ വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടതുകാരണം മോഷ്ടാക്കൾ ഓടിപ്പോയി.സി.സി.ടി വി യുടെ ക്യാമറ തുണികൊണ്ട് മൂടിയതിനാൽ ദൃശ്യം വ്യക്തമല്ല. കൊയിലാണ്ടി പോലീസെത്തി സ്ഥലത്ത് അന്വേഷണം നടത്തി.പ്രദേശത്ത് മോഷണം നിത്യ സംഭവമായി മാറിയിരിക്കുന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കുകയാണ്.

Leave a Reply

Your email address will not be published.