കോഴിക്കോട് : മാങ്കാവ് പ്രസ്റ്റീജ് പബ്ലിക് സ്കൂളിൽ രണ്ട് ദിവസമായി നടന്നുവരുന്ന 28-ാമത് നാഷണൽ സബ്ജൂനിയര്‍ ത്രോമ്പോൾ ചാമ്പ്യൻഷിപ്പ് അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 600 ഓളം കായികതാരങ്ങൾ പങ്കെടുത്തു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കർണാടക ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇരുവിഭാഗങ്ങളിലും തെലുങ്കാനയാണ് റണ്ണേഴ്സ്. ആന്ധ്രപ്രദേശ് ഇരവിഭാഗങ്ങളിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് സമ്മാനങ്ങൾ വിതരണം ചെയ്തു.
ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ. എസ്. മണി അധ്യക്ഷത വഹിച്ചു. ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഗോവിന്ദരാജ് കെ. എം , സംഘാടകസമിതി ചെയർമാനും പ്രസ്റ്റീജ് പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ യൂനുസ് ആലൂർ, ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷറർ ഡോ. പി. രാമു , വാർഡ് കൗൺസിലർ കവിത, ത്രോബോൾ ഫെഡറേഷൻ ഓഫ് കേരള ജനറൽ സെക്രട്ടറി ഇ. കോയ ജോയ്ൻ്റ് സെക്രട്ടറി യു.പി. സാബിറ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ കമ്മിറ്റി അംഗം എസ്. നജ്മുദ്ദീൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനറും പ്രസ്റ്റീജ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ നിയാസ് ചിറക്കര നന്ദിയും പറഞ്ഞു.