കോഴിക്കോട് : മാങ്കാവ് പ്രസ്റ്റീജ് പബ്ലിക് സ്കൂളിൽ രണ്ട് ദിവസമായി നടന്നുവരുന്ന 28-ാമത് നാഷണൽ സബ്ജൂനിയര്‍ ത്രോമ്പോൾ ചാമ്പ്യൻഷിപ്പ് അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 600 ഓളം കായികതാരങ്ങൾ പങ്കെടുത്തു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കർണാടക ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇരുവിഭാഗങ്ങളിലും തെലുങ്കാനയാണ് റണ്ണേഴ്സ്. ആന്ധ്ര പ്രദേശ് ഇരവിഭാഗങ്ങളിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് സമ്മാനങ്ങൾ വിതരണം ചെയ്തു. ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ. എസ്. മണി അധ്യക്ഷത വഹിച്ചു. ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ ഗോവിന്ദരാജ് കെ. എം , സംഘാടകസമിതി ചെയർമാനും പ്രസ്റ്റീജ് പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ യൂനുസ് ആലൂർ, ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ട്രഷറർ ഡോ. പി. രാമു , വാർഡ് കൗൺസിലർ കവിത, ത്രോബോൾ ഫെഡറേഷൻ ഓഫ് കേരള ജനറൽ സെക്രട്ടറി ഇ. കോയ ജോയ്ൻ്റ് സെക്രട്ടറി യു.പി. സാബിറ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ കമ്മിറ്റി അംഗം എസ്. നജ്മുദ്ദീൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനറും പ്രസ്റ്റീജ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ നിയാസ് ചിറക്കര നന്ദിയും പറഞ്ഞു.
Latest from Local News
കൊയിലാണ്ടി: മേലൂർ കൊണ്ടം വളളി ക്ഷേത്രോത്സവത്തിന് കതിന പൊട്ടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്നയാൾ മരിച്ചു. മീത്തൽ ഗംഗാധരൻനായർ (75) ആണ് മരിച്ചത്. സാരമായി
സംസ്ഥാന പാതയില് നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്മാര്ക്കെതിരെ കേസെടുത്തു. തൂണേരി സ്വദേശി ബി
മതനിരപേക്ഷതയാണ് നമ്മുടെ സൗന്ദര്യമെന്നും മതസാഹോദര്യം നിലനിർത്താൻ കൂട്ടായ ഇടപെടലുകൾ ഉണ്ടാകണമെന്നും പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 21 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര് ജില്ലകളില് ഒറ്റപ്പെട്ട ശക്തമായ