മേളത്തിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ് കുത്തക നിലനിർത്തി

പഞ്ചാരിയിൽ കൊട്ടി കയറി ചെണ്ടമേളത്തിൽ വിജയം കൊയ്ത് ജീവി എച്ച് എസ് എസ് കൊയിലാണ്ടി സംസ്ഥാന സ്കൂൾ കലോൽസവത്തിൽഹൈസ്കൂൾ വിഭാഗം ചെണ്ടമേളത്തിൽ കൊയിലാണ്ടി ജീവി എച്ച് എസ് കൊയിലാണ്ടി വർഷങ്ങളായി തുടരുന്ന കുത്തക നിലനിർത്തി. കൊരയങ്ങാട് വാദ്യ സംഘത്തിന്റെ കീഴിൽ കളിപ്പുരയിൽ രവീന്ദ്രന്റെ നേതൃത്വത്തിൽ യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ആറ് മാസംമുമ്പെ കുട്ടികളെ ചെണ്ടമേളത്തിനായി ഒരുക്കുന്നത്. കൊരയങ്ങാട് വാദ്യ സംഘത്തിലെ എ കെ. അക്ഷയന്റെ നേതൃത്വത്തിൽ എ കെ അദ്വൈത് , സൂര്യജിത്ത്, പി.വി. ആര്യൻ, കെ.ആർ. ജനിൽ, ആദിത് , തേജസ്, തുടങ്ങിയവരാണ് മേളം കൊട്ടിയത്.

Leave a Reply

Your email address will not be published.