ബ്രോഷർ പ്രകാശനം ചെയ്തു

പൊയിൽകാവ് : മുതുകൂറ്റിൽ പരദേവതാ ക്ഷേത്ര മഹോത്സവത്തിന്റ ബ്രോഷർ പ്രകാശനം ചെയ്തു. ക്ഷേത്ര പരിസരത്ത് ചേർന്ന യോഗത്തിൽ ആകാശവാണി മുൻ സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഒ. വാസവന് നൽകിക്കൊണ്ട് ക്ഷേത്ര ഭരണ സമിതി അധ്യക്ഷൻ നമ്പിയാക്കൽ ബാലകൃഷ്ണൻ പ്രകാശന കർമ്മം നിർവഹിച്ചു. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി അകത്തൂട്ട് ശശീന്ദ്രൻ അധ്യക്ഷനായി. ക്ഷേത്ര സമിതി വൈസ് പ്രസിഡൻ്റ് പി. ബാലഗോപാലൻ, മാതൃ സമിതി അധ്യക്ഷ പുഷ്പ പോത്തല, ഖജാൻജി ഇ. പ്രഭിത് എന്നിവർ സംസാരിച്ചു.ഫെബ്രുവരി ഏഴിനു കോടിയേറ്റത്തോടെ ആരംഭിക്കുന്ന ഉത്സവാഘോഷം 12 ന് തേങ്ങായേറും പാട്ടും ചടങ്ങോടു കൂടി സമാപിക്കും.

Leave a Reply

Your email address will not be published.