കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ‘തീരോന്നതി’ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി മത്സ്യ ഭവൻ പരിധിയിലുള്ള മത്സ്യ തൊഴിലാളികൾക്കായി ഗവ. മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, കൊയിലാണ്ടി യിൽ വെച്ച് 2025 ജനുവരി 5 ന് (ഞായറാഴ്‌ച) ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു.
മത്സ്യത്തൊഴിലാളികളുടെ ആരോഗ്യ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി നടപ്പിലാക്കുന്ന മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ നേത്രവിഭാഗം, പീഡിയാട്രിക്സ്, ത്വക്ക് രോഗം, അസ്ഥി രോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്‌ദരായ ഡോക്ടർമാരുടെ സേവനവും മരുന്നും സൗജന്യമായി വിതരണവും ഉണ്ടായിരുന്നു. അറുന്നൂറോളം പേര് ക്യാമ്പിൽ പങ്കെടുത്തു.
വാർഡ് കൗൺസിലർ റഹ്മത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റീ ശ്രീമതി ഇന്ദിര ടീച്ചർ, വാർഡ് കൗൺസിലർമാരായ ശ്രീമതി രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി, ഭവിത, സിന്ധു സുരേഷ്, വൈശാഖ്, സുധാകരൻ, എ.അസീസ് മാസ്റ്റർ എന്നിവരും മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളായ ശ്രീ സുനിലേശൻ, ശ്രീ യു കെ രാജൻ, ശ്രീ മണി കൂടാതെ സ്കൂൾ പി ടി എ പ്രസിഡന്റ് സത്താർ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ബഷീർ എന്നിവർ ആശംസകൾ പറഞ്ഞു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കോഴിക്കോട് ശ്രീ അനീഷ് പി സ്വാഗതവും അസിസ്റ്റൻറ് ഫിഷറീസ് ഡയറക്ടർ (ഇൻലാൻഡ് ) ശ്രീ ശ്രീജേഷ് നന്ദിയും പറഞ്ഞു.