സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൊട്ടികയറാൻ ടീം ജി.വി.എച്ച്.എസ് അനന്തപുരിയിലേക്ക് തിരിച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനായി കൊയിലാണ്ടി ജി.വി.എച്ച്.എസിലെ കലാവിദ്യാർത്ഥികൾ അനന്തപുരിയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി സ്കൂളിന്റെ കുത്തക ഇനമായ ഹെയർ സെക്കണ്ടറി /ഹൈസ്കൂൾ വിഭാഗം ചെണ്ടമേളവും, കൂടാതെ കോൽക്കളിയും, നൃത്ത ഇനങ്ങളിലും, വ്യക്തിഗത ഇനങ്ങളിലുമായി 29 ഓളം വിദ്യാർത്ഥികളാണ് അനന്തപുരിയിലെക്ക് യാത്ര തിരിച്ചത്. പി.ടി.എ ഭാരവാഹികളും, അദ്ധ്യാപകരും യാത്രയയക്കാൻ നേതൃത്വം നൽകി. ജില്ലയിൽ ഗവ.സ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നത് കൊയിലാണ്ടി ജി.വി.എച്ച്.എസി ൽ നിന്നാണ്.

Leave a Reply

Your email address will not be published.