ഗോവ ഓൺലൈൻ ലോട്ടറിക്കെതിരെ കേരളം; കേരളത്തിൽ വിൽക്കാൻ അനുവദിക്കില്ല

ഗോവ സർക്കാരിൻ്റെ ഗ്രേറ്റ് ഗോവ ഗെയിംസ് ഓൺലൈൻ ലോട്ടറിക്കെതിരെ കേരളം. ലോട്ടറി നടത്തിപ്പിനെതിരെ സംസ്ഥാന നികുതി വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ലോട്ടറി തടയണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സെക്രട്ടറിതലത്തിൽ ഗോവ സർക്കാരിനും കേന്ദ്രത്തിനും വീണ്ടും കത്തുനൽകും.

സർക്കാർ തലത്തിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാനത്തിൻ്റെ തീരുമാനം. നേരത്തെ ഇതര സംസ്ഥാനങ്ങളിലെ ലോട്ടറി കേരളത്തിൽ വിൽക്കുന്നതിനെതിരെ സുപ്രീംകോടതിയിൽനിന്ന്‌ അനുകൂല വിധി സമ്പാദിച്ചിരുന്നു. ഈ വിധി ഓൺലൈൻ ലോട്ടറിക്കും ബാധകമാക്കണമെന്നാണ്‌ കേരളത്തിൻ്റെ ആവശ്യം.

വൻ സമ്മാനത്തുകയുമായാണ് ഗോവയുടെ ഓൺലൈൻ ലോട്ടറി വിപണിയിലേക്കെത്തുന്നത്.  ഈ ഘട്ടത്തിലാണ് കേരളം ഓൺലൈൻ ലോട്ടറിക്കെതിരെ രംഗത്തെത്തുന്നത്. ഗോവ സർക്കാർ തീരുമാനിച്ചത് കൊണ്ട് അവർക്ക് കേരളത്തിൽ ഓൺലൈൻ ലോട്ടറി നടത്താൻ കഴിയില്ല എന്ന് ഡോ. തോമസ് ഐസക്കും പ്രതികരിച്ചു. കേസ് നടത്തി സുപ്രീംകോടതി അംഗീകരിച്ച കാര്യമാണ്, ഓൺലൈൻ ലോട്ടറിയും പേപ്പർ ലോട്ടറിയും രണ്ടാണ് എന്നും തോമസ് ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളേജില്‍ (പെരിയാർ) വര്‍ഷങ്ങള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടി

Next Story

പ്രമുഖ ആണവ ശാസ്‌ത്രജ്ഞൻ ഡോ. ആർ ചിദംബരം അന്തരിച്ചു

Latest from Main News

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം -മുഖ്യമന്ത്രി ; വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മുഖം മിനുക്കി സരോവരം ബയോ പാര്‍ക്ക് 2.19 കോടിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍

കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ബയോപാര്‍ക്ക് നവീകരണം അവസാനഘട്ടത്തില്‍. ജില്ലയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി പാര്‍ക്കിനെ മാറ്റുന്നതിന്റെ ഭാഗമായാണ് ടൂറിസം

കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കി

കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകളെത്തി. 2018-ല്‍ 100 ഡീസല്‍ ബസുകള്‍ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ

മുത്തശ്ശിപ്പാറ ഇക്കോ ടൂറിസം പദ്ധതിയില്‍; കാഴ്ചകള്‍ കൂടുതല്‍ മനോഹരമാകും

പ്രകൃതിയിലേക്ക് വാതില്‍ തുറക്കുന്ന മുഖമാണ് കായണ്ണ ഗ്രാമപഞ്ചായത്തിലെ മുത്തശ്ശിപ്പാറക്ക്. ഇക്കോടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ മുഖം മിനുക്കലിനൊരുങ്ങുകയാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിലൊന്നായ

ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം നാളെ മുതല്‍ നിലവില്‍ വരും.

ഐ.ആർ.സി.ടി.സി വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാന്‍ ആധാര്‍ അധിഷ്ഠിത സ്ഥിരീകരണം നാളെ മുതല്‍ നിലവില്‍ വരും. ജൂലൈ