പ്രമുഖ ആണവ ശാസ്‌ത്രജ്ഞൻ ഡോ. ആർ ചിദംബരം അന്തരിച്ചു. 89-ാം വയസിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അറ്റോമിക് എനർജി കമ്മിഷന്റെ ചെയർമാനും കേന്ദ്രസർക്കാരിന്റെ പ്രിന്‍സിപ്പൽ സയന്റിഫിക് അഡ്വൈസറായും പ്രവർത്തിച്ചിട്ടുണ്ട്.
രാജ്യം പത്മവിഭൂഷൻ ബഹുമതി നൽകി ആദരിച്ചിരുന്നു. 1974ലെ പൊഖ്റാൻ ആണവ പരീക്ഷണത്തിനു നേതൃത്വം നൽകിയതിനെ തുടർന്ന് അമേരിക്ക ചിദംബരത്തിനു വീസ നിഷേധിച്ചു. സാങ്കേതിക വിദ്യകൾ വിദേശത്തുനിന്ന് വാങ്ങുന്നതിനോട് ചിദംബരത്തിന് എതിർപ്പായിരുന്നു. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിആർഡിഒയുമായി സഹകരിച്ച് 1998ലെ പൊഖ്റാൻ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ നിർമിച്ചത്.