ചോദ്യപേപ്പർ ചോർച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് പ്രക്ഷോഭത്തിൻ്റെ പാതയിൽ. സമരത്തിൻ്റെ ഭാഗമായി ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ഡി.ഡി.ഇ ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ സത്യാഗ്രഹം നടത്തും. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ അറിയിച്ചു.
