അരിക്കുളം ചെരിയേരി ആര്‍ട്‌സ് ആൻ്റ് സ്‌പോര്‍ട്‌സ് സ്‌കൂള്‍ നൃത്ത പരിശീലന പരിപാടി തുടങ്ങി. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ ഉദ്ഘാടനം ചെയ്തു. യു.കെ.ഗംഗാധരന്‍നായര്‍, ഡോ.രാധ, എം.കൃഷ്ണന്‍, വാളിക്കണ്ടി കുട്ട്യാലി, ബാലന്‍ അമ്പാടി, അഴിഞ്ഞാട്ട് നാരായണന്‍, കുഞ്ഞിക്കണ്ണന്‍ കുന്നുമ്മല്‍, രാമചന്ദ്രന്‍ തുടങ്ങിയവരെ ആദരിച്ചു. ശ്രീജിത്ത് മാരാമുറ്റം അധ്യക്ഷനായി. കലാമണ്ഡലം പ്രേംകുമാര്‍, പി.ജി. രാജീവ്, ബാലകൃഷ്ണന്‍ നമ്പ്യാര്‍, രാമചന്ദ്രന്‍ നീലാംബരി, മനോഹരന്‍ ചാരംവള്ളി, കെ.ടി. വല്‍സന്‍, ചോയിമഠത്തില്‍ ഗോപി, അജിത്ത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച കൊയിലാണ്ടി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ചെണ്ടമേളത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. കേരളീയ കലാരൂപമായ തിരുവാതിരക്കളിയെ കുറിച്ച് മധു ബാലന്‍, ഡോ.ലാല്‍ രഞ്ജിത്ത്, സുകൃത തുടങ്ങിയവര്‍ ക്ലാസെടുത്തു. തബല വാദനത്തില്‍ 50 വര്‍ഷം പിന്നിട്ട പ്രഭാകരന്‍ ആറാഞ്ചേരി സോളോ നടത്തി.
