ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവെൽ സീസണ്‍ നാലിന് ഇന്ന് തുടക്കമാവും. ജനുവരി നാല്, അഞ്ച് തിയ്യതികളിലായി ജല സാഹസിക കായിക മത്സരങ്ങളും പ്രദര്‍ശനങ്ങളും കൊണ്ട് നാടുണര്‍ത്തുന്ന മേളയുടെ അവസാന ഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. കടലിലും കരയിലും ആകാശത്തും വര്‍ണ വിസ്മയക്കാഴ്ചകള്‍ തീര്‍ക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ നാലാമത് സീസണിനാണ് തുടക്കമാകുന്നത്.
ജല കായിക ഇനങ്ങളും ഭക്ഷ്യമേളയും പട്ടം പറത്തൽ മേളയും ഡ്രോണ്‍ ഷോയും മറ്റു സംഗീത കലാപരിപാടികളും അരങ്ങേറുന്ന ഫെസ്റ്റ് സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ബേപ്പൂരില്‍ മറീന ബീച്ച്, ബ്രേക്ക് വാട്ടര്‍, പുലിമുട്ട്, ബേപ്പൂർ തുറമുഖം, ചാലിയം ബീച്ച് എന്നിവിടങ്ങളിലായാണ് പരിപാടികള്‍ നടക്കുക.
ഫെസ്റ്റിന്റെ രണ്ട് ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണി വരെ കോസ്റ്റ് ഗാര്‍ഡിന്റെയും നാവിക സേനയുടെയും കപ്പലുകള്‍ ബേപ്പൂര്‍ തുറമുഖത്ത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനെത്തും. പ്രദര്‍ശനം സൗജന്യമായിരിക്കും. ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഭക്ഷ്യമേള ബേപ്പൂര്‍ പാരിസണ്‍സ് കോംപൗണ്ടില്‍ ജനുവരി അഞ്ച് വരെ നീണ്ടു നില്‍ക്കും.