വികസിത് ഭാരത് യങ്ങ് ലീഡേഴ്‌സ് ഡയലോഗില്‍ മേലൂര്‍ സ്വദേശി അദ്വൈതും. ജനുവരി 12 ന് ദേശീയ യുവജന ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട എം.എസ്.അദ്വൈത്, കോഴിക്കോട് ഗവ.ലോ കോളേജ് വിദ്യാര്‍ത്ഥിയാണ്. മേലൂര് ഇല്ലത്ത് മീത്തല്‍ ഇ.എം.മുരളിയുടെയും ടി.കെ.ഷൈമയുടെയും മകനാണ്.
നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് ജനുവരി 11, 12 തീയ്യതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കും. യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് മേള ലക്ഷ്യമിടുന്നത്. ഇത് വികസിത ഭാരതത്തിനായി അവരുടെ ആശയങ്ങൾ പങ്കിടാനുള്ള വേദിയൊരുക്കുന്നു. പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനുമുള്ള അവസരവും യുവാക്കൾക്കു ലഭിക്കുന്ന സവിശേഷ അവസരമാണിത്.