സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിയ പത്താം തരം തുല്യത കോഴ്സിന്റെ പതിനേഴാം ബാച്ച് പൊതു പരീക്ഷയില്‍ ജില്ലയില്‍ 94.52% പേര്‍ വിജയിച്ചു. 12 പരീക്ഷാകേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1060 പഠിതാക്കളില്‍ 1002 പേരാണ് പാസായത്. ഇവരില്‍ 896 പേര്‍ സ്ത്രീകളും 164 പേര്‍ പുരുഷന്‍മാരുമാണ്. എസ്.സി വിഭാഗത്തില്‍ 81 പേരും എസ്.ടി വിഭാഗത്തിന്‍ 4 പേരും വിജയിച്ചു.
75-ാം വയസില്‍ പരീക്ഷയെഴുതിയ മുക്കം അഗസ്ത്യന്‍ മൂഴിയിലെ പി സരോജിനിയാണ് മുതിര്‍ന്ന പഠിതാവ്. മാനാഞ്ചിറ പരീക്ഷാ കേന്ദ്രത്തിലെ 18 വയസുളള ഫാത്തിമ ബിന്‍ത് താരിഖ് ജില്ലയിലെ പ്രായം കുറഞ്ഞ പഠിതാവായി. ഉത്തര പേപ്പറുകളുടെ പുനര്‍ മൂല്യനിര്‍ണ്ണയം നടത്താന്‍ ആഗ്രഹിക്കുന്ന പഠിതാക്കള്‍ പരീക്ഷയെഴുതിയ സ്‌കൂളുമായി ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് അറിയിച്ചു. പത്താം തരം തുല്യതയുടെ പതിനേഴാം ബാച്ച് വിജയികള്‍ക്ക് ജനുവരി 10 വരെ പ്ലസ് വണ്‍ തുല്യത കോഴ്സിന് അപേക്ഷിക്കാം. 2024 ഒക്ടോബര്‍ 21 മുതല്‍ 30 വരെയായിരുന്നു പത്താം തരം തുല്യത പരീക്ഷ നടന്നത്.
Latest from Local News
അത്തോളി: ചെരിയേരി പറമ്പത്ത് ഷഹാന (29) അന്തരിച്ചു. ഭർത്താവ് :ഷമീം. പിതാവ് : പരേതനായ കളത്തും കണ്ടി ആലി. മാതാവ് :
അത്തോളി:കൊടശ്ശേരി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കുടംബ സംഗമവും അനുമോദനവും മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്
ഊരള്ളൂർ :വടക്കെ മലോൽ കേളുക്കുട്ടി നായർ (90) അന്തരിച്ചു. ഭാര്യ: മാളു അമ്മ. മക്കൾ: എം. പ്രകാശൻ (അരിക്കുളം ഗ്രാമ പഞ്ചായത്ത്
കൊടുവള്ളി: കിഴക്കോത്ത് പന്നൂർ വെളക്കന പറമ്പത്ത് അഹമ്മദ് കുട്ടി (90)അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: വി.പി.സിദ്ദീഖ് പന്നൂർ (സിറാജ് താമരശ്ശേരി ലേഖകൻ),
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 03 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ന്യൂറോളജി വിഭാഗം ഡോ:അനൂപ് കെ 5.00 pm