ചോമ്പാല മഹാത്മാ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുക്കാളി ടൗണിലെ ഗോപി മെമ്മോറിയൽ ബസ്സ് സ്‌റ്റോപ്പ് വായനാ തുരത്താക്കി

വായന ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ചോമ്പാല മഹാത്മാ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുക്കാളി ടൗണിലെ ഗോപിമെമ്മോറിയൽ ബസ്സ് സ്‌റ്റോപ്പ് വായനാ തുരത്താക്കി. വായനാതുരുത്ത് ബാല ചിത്രകാരൻ ഹർഷൽ ദിപ്തെ ഉദ്ഘാടനം ചെയ്‌തു. പുസ്തകങ്ങൾ, പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഇവിടെ വായനക്കാർക്ക് ലഭിക്കും. നവവത്സരത്തിൽ ആദ്യമേറ്റെടുത്തു നടപ്പാക്കുന്ന പരിപാടിയാണിത്. പ്രസിഡൻ്റ് നിജിൻലാൽ അധ്യക്ഷത വഹിച്ചു. വി കെ പ്രഭാകരൻ, മൊയ്തു അഴിയൂർ ,റീന രയരോത്ത്, പ്രമോദ് മാട്ടാണ്ടി, പി കെ പ്രീത, പി ബാബുരാജ്, പി പി ശ്രീധരൻ, പ്രദീപ് ചോമ്പാല, പി വി സുനീഷ്, ബാബു ഹരിപ്രസാദ്, കെ എ സുരേന്ദ്രൻ, കെ. പി വിജയൻ, കെ പി ഗോവിന്ദൻ, പി കെ ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.