2025ലെ ദേശീയ യോഗ്യത നിര്‍ണയ പ്രവേശന പരീക്ഷക്കുള്ള (യുജി) സിലബസ് ദേശീയ പരീക്ഷാ ഏജന്‍സി ഔദ്യോഗികമായി പുറത്ത് വിട്ടു

2025 ലെ ദേശീയ യോഗ്യത നിര്‍ണയ പ്രവേശന പരീക്ഷക്കുള്ള (യുജി) സിലബസ് ദേശീയ പരീക്ഷാ ഏജന്‍സി ഔദ്യോഗികമായി പുറത്ത് വിട്ടു. പരീക്ഷയ്ക്കുള്ള വെബ്‌സൈറ്റും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ എല്ലാ വിവരങ്ങളും ലഭ്യമാണ്. ഈ പോര്‍ട്ടല്‍ വഴി വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷനും അപേക്ഷയും നല്‍കാനും സാധിക്കും. വിവരങ്ങള്‍ സംബന്ധിച്ച ബുള്ളറ്റിനും പരീക്ഷാകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പ്രവേശന കാര്‍ഡും ഉത്തരസൂചികയും ഫലവും ഈ വെബ്സൈറ്റിലൂടെ തന്നെ അറിയാനാകും.

ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അണ്ടര്‍ഗ്രാജ്വേറ്റ് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡാണ് (UGMEB) 2025 നീറ്റ് യുജിക്കുള്ള സിലബസിന് അന്തിമരൂപം നല്‍കിയിട്ടുള്ളത്. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി വിഷയങ്ങളാണ് സിലബസിലുള്ളത്. സിലബസ് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നീറ്റ് യുജി 2025 രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ് പ്രവേശനത്തിനായുള്ള പരീക്ഷയാണ്. ബിഡിഎസ്, ആയൂര്‍വേദ, വെറ്റിനറി, നഴ്‌സിങ്, ലൈഫ് സയന്‍സ് കോഴ്‌സുകളിലേക്ക് അടക്കം ഇത് വഴിയാണ് പ്രവേശനം നടത്തുന്നത്. 2025 മെയ് നാലിനാണ് പരീക്ഷ. അടുത്തമാസം മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങും. 

2025ലെ നീറ്റ് യുജി പ്രവേശന പരീക്ഷയില്‍ 25 ലക്ഷത്തിലേറെ കുട്ടികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. സിലബസ് പ്രഖ്യാപനവും ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനവും പരീക്ഷാ പ്രക്രിയയിലെ സുപ്രധാന ചുവട് വയ്‌പാണ്. പുതിയ വിവരങ്ങള്‍ക്കും മറ്റ് നിര്‍ദേശങ്ങള്‍ക്കുമായി നിത്യവും വെബ്സൈറ്റ് സന്ദര്‍ശിക്കാനും നിര്‍ദേശമുണ്ട്. 2024ലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നതിനാല്‍ ഇക്കുറി ഇതെല്ലാം ഒഴിവാക്കിക്കൊണ്ട് സുതാര്യമായ രീതിയില്‍ പരീക്ഷ നടത്താനാകും ബന്ധപ്പെട്ടവരുടെ ശ്രമം.

Leave a Reply

Your email address will not be published.

Previous Story

മകരവിളക്ക് ദർശനത്തിന് എല്ലാവിധ ക്രമീകരണങ്ങളും വനം വകുപ്പ് ഏർപ്പെടുത്തുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

Next Story

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹരിവരാസന പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

Latest from Main News

ദേശീയ പാത പ്രവൃത്തി പുരോഗതി കലക്ടർ പരിശോധിക്കാനെത്തും

  ദേശീയപാതയുടെ പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വെങ്ങളം മുതല്‍ അഴിയൂര്‍

പൂളക്കടവ് പാലം നിർമാണം പാതിവഴിയിൽ നിലച്ചു; സമരരംഗത്തിറങ്ങുമെന്ന് ജനകീയ സമതി

വെള്ളിമാട്കുന്ന്: പൂളക്കടവ്പാലം നിർമാണം അനിശ്ചിതമായി നീളുന്നതിനെതിരെ സമര രംഗത്തിറങ്ങാൻ പറമ്പിൽ-പൂളക്കടവ് ജനകീയസമതിയുടെ അടിയന്തരയോഗം തീരുമാനിച്ചു. അപ്രോച്ച്റോഡ്, കനാൽ സൈഫണാക്കി മാറ്റൽ, പുഴക്ക്

എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി

  പറശ്ശിനിക്കടവ് :മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാനയെ

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പിന്തുണ നൽകണമെന്ന് നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷയിൽ 30

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 09.09.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ ◾◾◾◾◾◾◾◾ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉ജനറൽസർജറി ഡോ അലക്സ്