കൊയിലാണ്ടിയില്‍ വനിതാ ജീവനക്കാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്ത പ്രശ്‌നത്തിന് പരിഹാരമാകുന്നു. മണമല്‍ ഹോമിയോ ആശുപത്രിയ്ക്ക് സമീപം കൊയിലാണ്ടി നഗരസഭ വാങ്ങിയ സ്ഥലത്താണ് ഹോസ്റ്റല്‍ നിര്‍മ്മിക്കുക. എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് ഷീ ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ വീണ്ടും ഒരു കോടി രൂപ കൂടി അനുവദിക്കും. മൊത്തം രണ്ടു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കൊയിലാണ്ടി നഗരസഭയുമായി സഹകരിച്ചാണ് ഷീ ഹോസ്റ്റല്‍ പണിയുന്നത്. ഹോസ്റ്റലിന്റെ പ്രവർത്തി കാനത്തില്‍ ജമീല എം.എല്‍.എ നിര്‍വ്വഹിക്കും. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയാവും. ഹോസ്റ്റലിന്റെ നടത്തിപ്പ് ചുമതല കൊയിലാണ്ടി നഗരസഭയ്ക്കായിരിക്കും. കൊയിലാണ്ടിയില്‍ വനിതാ ഹോസ്റ്റല്‍ ഇല്ലാത്തത് വനിത ജീവനക്കാർക്ക് കടുത്ത പ്രയാസമാണ് ഉണ്ടാക്കുന്നത്. വര്‍ഷങ്ങളായുളള ആവശ്യമാണിത്. ഇപ്പോള്‍ ദൂര സ്ഥലങ്ങളില്‍ നിന്നും കൊയിലാണ്ടിയില്‍ എത്തുന്ന വനിതാ ജീവനക്കാര്‍ സ്വകാര്യ ലോഡ്ജുകളെയാണ് ആശ്രയിക്കുന്നത്.