സി.കെ.ജി.എം.എച്ച്.എസിലെ എന്‍.എസ്.എസ്. വിദ്യാർത്ഥികളുടെ സപ്തദിന ക്യാമ്പ് വിജയകരമായി സമാപിച്ചു

കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌കൂളില്‍ വെച്ച് നടന്ന, ചിങ്ങപുരം സി.കെ.ജി ഹൈസ്‌കൂള്‍ എൻ.എസ്. എസ് വിദ്യാര്‍ത്ഥികളുടെ സപ്തദിനക്യാമ്പ് സമാപിച്ചു. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ എന്‍. വി പ്രദീപ്കുമാറിന്റെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് സുജീന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത് കൊയിലാണ്ടി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സുധാകരന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റി വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു മാസ്റ്ററാണ്.

‘യുവ’ എന്ന് പേര് നല്കിയിരിക്കുന്ന ഈ ക്യാമ്പില്‍ ‘ സുസ്ഥിര വികസനത്തിനായി എൻ.എസ്.എസ് യുവത’ എന്ന ആശയമാണ് നടപ്പിലാക്കിയത്. സുകൃത കേരളം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ എൻ.എസ്.എസ് വളണ്ടിയര്‍മാരും ഒരു ദിവസം കൊയിലാണ്ടി മിനി സിവില്‍സ്റ്റേഷന്‍ ക്ലീനിംഗ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് ശ്രദ്ധപിടിച്ചുപറ്റി. കൂട്ടുകൂടി നാട് കാക്കാം, സ്‌നേഹ സന്ദര്‍ശനം, ഹരിത സമൃദ്ധി, മൂല്യ നിര്‍മ്മാണം സൃഷ്ടിപരതയിലൂടെ, സത്യമേവ ജയതേ, ഡിജിറ്റല്‍ ലിറ്ററസി, സുസ്ഥിര ജീവിത ശൈലി, പുസ്തകപ്പയറ്റ്, തനത് പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ക്യാമ്പില്‍ വന്‍വിജയകരമായി നടപ്പിലാക്കി. പ്രശസ്ത എഴുത്തുകാരനും, കവിയുമായ രഘുനാഥന്‍ കൊളത്തൂര്‍, പ്രശസ്ത ഐ.ടി വിദഗ്ദ്ധൻ ഫൈസല്‍ പൊയില്‍ക്കാവ്, ബിജുകാവില്‍, ബിജേഷ് ഉപ്പാലക്കല്‍, ജിന്‍സി ടീച്ചര്‍, വടകര എൻ.എസ്.എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ ഷാജി.കെ , പ്രശസ്ത പ്രഭാഷകനും മോട്ടിവേറ്ററുമായ സാബു കീഴരിയൂര്‍ എന്നിവര്‍ ക്യാമ്പില്‍ നിറ സാന്നിദ്ധ്യമായി.

ജയരാജ പണിക്കര്‍, പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ത്ഥി കാശിനാഥ് പുഴക്കൂല്‍, പ്ലസ്ടൂ എൻ.എസ്.എസ് വളണ്ടിയര്‍മാര്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍, സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ ഏഴ് ദിവസത്തെ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ബിജേഷ് ഉപ്പാലക്കല്‍, സി.കെ.ജി  പ്രിന്‍സിപ്പാള്‍ ശ്യാമള പി, എസ്.എം.സി ചെയര്‍മാന്‍ ഹരീഷ് എന്‍ കെ , സ്റ്റാഫ് സെക്രട്ടറി ഷിജു ഒ കെ, എസ്.എസ്.ജി കണ്‍വീനര്‍ ബല്‍രാജ് എം ജി എന്നിവര്‍ സംസാരിച്ചു.

സമാപന സമ്മേളനത്തില്‍ സി.കെ.ജി.എം.എച്ച്.എസ്. പ്രിന്‍സിപ്പാള്‍ പി. ശ്യാമള, ജി.വി.എച്ച്.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റാഫ് സെക്രെട്ടറി അഷറഫ് എ.കെ, സി.കെ.ജി.എം.എച്ച്.എസ്.ചിങ്ങപുരം ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി വിപിന്‍കുമാര്‍ പി പി , എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ അനില്‍കുമാര്‍ സി.വി , സി.കെ.ജി.എം.എച്ച്.എസ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകരായ അംബരീഷ് ജി.എസ് , അനീഷ് കുമാര്‍ പി. ഐ, എൻ.എസ്.എസ് ബോയ്‌സ് വളണ്ടിയര്‍ ഹാസിം ഫൈസല്‍ ഇ. കെ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ എന്‍.എസ്.എസ്. ഗേള്‍സ് വളണ്ടിയര്‍ കെ. റിയ പ്രകാശ് നന്ദിപറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

Next Story

‘ഉമ’ വിളയിച്ച് അരിക്കുളം കെ പി എം എസ് എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ

Latest from Local News

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി