സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കല്പറ്റ നാരായണൻ മാസ്റ്ററെ ആദരിച്ചു

കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ അദ്ധ്യാപകനും കേരള സാഹിത്യ അക്കാദമി പുരസ്കാര
ജേതവുമായ കല്പറ്റ നാരായണൻ മാസ്റ്ററെ സ്കൂൾ മോഡൽ ലൈബ്രറിയും അകം സാംസ്‌കാരിക വേദിയും ആദരിച്ചു
.പ്രിൻസിപ്പൽ എൻ. വി. പ്രദീപ്‌ കുമാർ അദ്ധ്യക്ഷതവഹിച്ചു. പി ടി എ പ്രസിഡന്റ്‌ വി. സുചീന്ദ്രൻ വി എച് എസ് ഇ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ,
എൻ വി വത്സൻ,എം. ജി ബൽരാജ് , എഫ്, എം. നസീർസംസാരിച്ചു. എന്തിന് വായിക്കണം എന്ന വിഷയത്തിൽ കല്പറ്റ നാരായണൻ മാസ്റ്റർ പ്രഭാഷണം നടത്തി.
സ്കൂൾ എസ് പി സി കേഡറ്റുകൾ തയ്യാറാക്കിയ കൈയെഴുത്ത് മാഗനിൻ കല്പറ്റ നാരായണൻ മാസ്റ്റർ പ്രകാശനം ചെയ്തു. സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പിന്റെ ഉപഹാരം യു.കെ. ചന്ദ്രൻ, എം ജി ബൽരാജും സമർപ്പിച്ചു. ഹെഡ്മാസ്റ്റർ കെ കെ സുധാകരൻ, ഒ. കെ. ഷിജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.