അരിക്കുളം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ നൂറിൽ പരം കുടുംബങ്ങൾ ഉൾപ്പെടുന്ന നിറവ് റെസിഡൻസ് അസോസിയേഷൻ എന്ന അയൽപക്ക കൂട്ടായ്മയുടെ ഉദ്ഘാടനവും കുടുംബ സംഗമവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതൻ മാസ്റ്റർ നിർവഹിച്ചു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ബുദ്ധി ശക്തിയിലും ഓർമ ശക്തിയിലും ഇന്ത്യ ബുക്ക് ഓഫ്റെക്കോർഡ്സിൽ ഇടം നേടിയ അദ്രിനാഥിനെ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്യാമള ഇടപ്പള്ളി അനുമോദിച്ചു. സി കെ ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബാലകൃഷ്ണൻ തൃപുര സ്വാഗതം പറഞ്ഞു. അഡ്വ:എം കൃഷ്ണൻ, പി എം രാജൻ, പ്രസാദ് ഇടപ്പള്ളി, ജനാർദനൻ നായർ സ്നേഹാലയം, ഒ കെ ചന്ദ്രൻ മാസ്റ്റർ, വി വി രാജൻ, രാമചന്ദ്രൻ ചിത്തിര, ഇയ്യച്ചേരി പത്മിനിടീച്ചർ, സതീദേവി എസ്, കാസിം ടി കെ, ഉഷ ജി നായർ, സി രാഘവൻ, രാമചന്ദ്രൻ സി കെ, പി ജി രാജീവ്, കെ ഗംഗാധരൻനായർ എന്നിവർ സംസാരിച്ചു.
Latest from Local News
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം