നഗരശുചീകരണത്തിന് കൊയിലാണ്ടി നഗരസഭയില്‍ പുതിയ ജെ.സി.ബി

നഗര ശുചീകരണത്തിനും ഓവുചാലുകലിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാനും കൊയിലാണ്ടി നഗരസഭ പുതിയ ജെ.സി.ബി വാങ്ങി. 26 ലക്ഷം രൂപയാണ് വില. കോഴിക്കോട് നഗരത്തോട് ചേര്‍ന്നുള്ള നഗരസഭകളുടെ വികസനത്തിനുള്ള നഗരസഞ്ചയ ഫണ്ടില്‍ നിന്ന് ലഭിച്ച 11 ലക്ഷം രൂപയും കൊയിലാണ്ടി നഗരസഭയുടെ 15 ലക്ഷം രൂപയും വിനിയോഗിച്ചാണ് ജെ.സി.ബി വാങ്ങിയത്. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ജെ.സി.ബിയുടെ താക്കോലും രേഖകളും ഏറ്റുവാങ്ങി. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.എ.ഇന്ദിര, സി.പ്രജില, സെക്രട്ടറി ഇന്ദു.എസ്.ശങ്കരി, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.