സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹരിവരാസന പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

സംസ്ഥാന സര്‍ക്കാര്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട്  ഏര്‍പ്പെടുത്തിയ ഹരിവരാസന പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സര്‍ഗ്ഗാത്മക പ്രവവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ 2012 ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

റവന്യൂ-ദേവസ്വം സെക്രട്ടറി ടി വി അനുപമ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ സി വി പ്രകാശ്, ഡോ.കെ ഓമനക്കുട്ടി എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സംഗീതത്തിലൂടെ ശബരിമലയെയും സ്വാമി അയ്യപ്പനെയും ജനമനസുകളില്‍ പ്രതിഷ്‌ഠിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ തുടങ്ങിയ വിവിധ മേഖലകളിലെ സമഗ്ര സംഭാവനകളും കണക്കിലെടുത്താണ് കൈതപ്രത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

2025ലെ ദേശീയ യോഗ്യത നിര്‍ണയ പ്രവേശന പരീക്ഷക്കുള്ള (യുജി) സിലബസ് ദേശീയ പരീക്ഷാ ഏജന്‍സി ഔദ്യോഗികമായി പുറത്ത് വിട്ടു

Next Story

കൊയിലാണ്ടിയില്‍ ഷീ ഹോസ്റ്റല്‍ സ്ഥാപിക്കാന്‍ നടപടി; പ്രവര്‍ത്തി ഉദ്ഘാടനം നാലിന്

Latest from Main News

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (മൂന്നാം ഭാഗം) – തയ്യാറാക്കിയത് ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു

ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ നവജാത ശിശുവിനെ സർക്കാർ ഏറ്റെടുത്തു.  ലൂർദ് ഹോസ്പിറ്റൽ ഐസിയുവിൽ ചികിത്സയിലായിരുന്ന ‘ബേബി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതിക്ക് കേരളത്തിലും തുടക്കമായി

നഗര പ്രദേശങ്ങളിലെ എല്ലാ ഭൂമിയും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വെ നടത്തുന്ന ‘നക്ഷ’ പദ്ധതി കേരളത്തിലും തുടക്കമായി. ഡിജിറ്റല്‍ ഇന്ത്യ