മകരവിളക്ക് ദർശനത്തിന് എല്ലാവിധ ക്രമീകരണങ്ങളും വനം വകുപ്പ് ഏർപ്പെടുത്തുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

മകരവിളക്ക് ദർശനത്തിന് എല്ലാവിധ ക്രമീകരണങ്ങളും വനം വകുപ്പ് ഏർപ്പെടുത്തുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെ മണ്ഡല പൂജയ്ക്ക് കുറ്റമറ്റ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയത്. പരമ്പരാഗത കാനന പാതയിൽ ജനുവരി ഒന്ന് വരെ മുക്കുഴി വഴി 1,40,534 പേരും സത്രം വഴി 86,980 പേരും തീർഥാടനത്തിന് എത്തി. അട്ടത്തോട് മുതൽ നീലിമല വരെയുള്ള തിരുവാഭരണ പാതയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. പമ്പയാറിനും ഞുണങ്ങാറിനും മുകളിലൂടെയുള്ള താത്ക്കാലിക നടപ്പാതയുടെ നിർമാണം ജനുവരി 12ന് അകം പൂർത്തിയാകും.

പുല്ലുമേട്ടിൽ പൊലീസിന് താത്കാലിക വയർലെസ് റിപ്പീറ്റ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് അനുമതി നൽകി. തീർഥാടകർക്ക് അടിസ്ഥാന സേവനങ്ങൾ നൽകുന്നതിന് പുല്ലുമേട്ടിൽ ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഏജൻസിയുടെ സേവന കേന്ദ്രവും പ്രവർത്തിക്കുന്നു. മകരവിളക്ക് ദിവസം മകരജ്യോതി ദർശനത്തിനായി പുല്ലുമേട്ടിൽ വനം വകുപ്പ് സജ്ജീകരണങ്ങൾ ഒരുക്കും. വനം – പൊലീസ് സേനകൾ സംയുക്തമായി നാലാം മൈൽ – പുല്ലുമേട് പാതയിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. വാട്ടർ അതോറിറ്റി കുടിവെള്ള സൗകര്യം ഒരുക്കും. പുല്ലുമേട്ടിലെ മകര ജ്യോതി വ്യൂ പോയിന്റിന് ചുറ്റും ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ താത്ക്കാലിക ബാരിക്കേഡ് നിർമിക്കും. മതിയായ വെളിച്ച സൗകര്യവും ഉറപ്പാക്കും. മകരജ്യോതി ദർശനത്തിന് ശേഷം പുല്ലുമേട്ടിൽ നിന്ന് കാൽനടയായി വരുന്ന ആളുകൾക്ക് നാലാം മൈലിൽ നിന്ന് വള്ളക്കടവിലേക്കും പുറത്തേക്കും കെഎസ്ആർടിസി ബസ് സർവീസ് ഒരുക്കും. പുല്ലുമേട്ടിൽ അഗ്നിശമന സേന, ആരോഗ്യം, റവന്യൂ വകുപ്പുകളുടെ സേവനവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഫീൽഡ് ഡയറക്‌ടർ പി പി പ്രമോദ്, ഡെപ്യൂട്ടി ഡയറക്‌ടർ എസ് സന്ദീപ്, റാന്നി ഡി എഫ് ഒ പി. കെ. ജയകുമാർ ശർമ, കോട്ടയം ഡി എഫ് ഒ എൻ. രാജേഷ്, ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ, ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ, വനം വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഇ പി സജീവൻ, പൊലീസ് സ്പെഷ്യൽ ഓഫിസർ ജോസി ചെറിയാൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു

Next Story

2025ലെ ദേശീയ യോഗ്യത നിര്‍ണയ പ്രവേശന പരീക്ഷക്കുള്ള (യുജി) സിലബസ് ദേശീയ പരീക്ഷാ ഏജന്‍സി ഔദ്യോഗികമായി പുറത്ത് വിട്ടു

Latest from Main News

കോഴിക്കോട് നിന്നും വിനോദയാത്രയ്ക്ക് പോയ സംഘം നേപ്പാളിൽ കലാപത്തിനിടയിൽ കുടുങ്ങി

ന്യൂഡൽഹി : അയൽരാജ്യമായ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാരോട് മുന്നറിയിപ്പ് നൽകി.കഠ്മണ്ഡുവിൽ പാർലമെന്റിനടക്കം

ദേശീയപാത വെങ്ങളം-അഴിയൂര്‍ റീച്ച്, സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും: ജില്ലാ കളക്ടര്‍

ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ

നേപ്പാൾ സംഘർഷ മേഖലയിൽ മലയാളി ടൂറിസ്റ്റ് സംഘം കുടുങ്ങി കിടക്കുന്നു

സാമൂഹിക മാധ്യമ നിരോധനത്തിനെതിരെ നേപ്പാളിൽ ഉടലെടുത്ത പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിൽനിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി കിടക്കുന്നു. നിരവധി മലയാളി

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് 

09/09/2025 മന്ത്രിസഭായോഗ തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ്  ജല്‍ ജീവന്‍ മിഷന്‍ പദ്ധതികൾക്ക് സാമ്പത്തിക സഹായം സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി

കഥകളി മേളാചാര്യ പുരസ്കാരം കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ക്ക്

കഥകളിച്ചെണ്ടയിലെ അനന്വയങ്ങളായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍, കോട്ടയ്ക്കല്‍ കുട്ടന്‍ മാരാര്‍, കലാമണ്ഡലം അച്യുണ്ണിപ്പൊതുവാള്‍, പല്ലശ്ശന ചന്ദ്രമന്നാടിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം നല്കിവരുന്ന കഥകളിമേളാചാര്യ പുരസ്കാരം