കോയമ്പത്തൂര്‍ കണ്ണൂര്‍ എക്‌സ്പ്രസിന് ശനിയാഴ്ച മാഹിയില്‍ സ്റ്റോപ്പില്ല

കൊയിലാണ്ടി: ട്രാക്കിലെ അറ്റകുറ്റ പണി കാരണം ജനുവരി നാലിന് ശനിയാഴ്ച 16608 നമ്പര്‍ കോയമ്പത്തൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ്സിന് മാഹിയില്‍ സ്റ്റോപ്പ് ഉണ്ടാകില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. വൈകീട്ട് 6.45നാണ് ഈ വണ്ടി കൊയിലാണ്ടിയില്‍ എത്തുന്നത്. ഈ വണ്ടിയില്‍ പോകാനുളളവര്‍ക്ക് മാഹി ടിക്കറ്റ് നല്‍കരുതെന്ന് സ്‌റ്റേഷന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തുടര്‍ ദിവസങ്ങളില്‍ വണ്ടി മാഹിയില്‍ നിര്‍ത്തും.

Leave a Reply

Your email address will not be published.