ഓട്ടോറിക്ഷാസമാന്തരസർവ്വീസിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി — പേരാമ്പ്ര, കൊയിലാണ്ടി –നടുവണ്ണൂർ, കൊയിലാണ്ടി- അണേലക്കടവ്, കൊയിലാണ്ടി … കീഴരിയൂർ (വഴി മുത്താമ്പി, അരിക്കുളം, ഊരള്ളൂർ, മന്ദങ്കാവ് പാറക്കുളങ്ങര, നൊച്ചാട്,അഞ്ചാംപീടിക, നടുവത്തൂർ ) റൂട്ടുകളിൽ 7.1. 2025 ചൊവ്വാഴ്ച ബസ്സുകൾ സൂചന പണിമുടക്ക് നടത്തുന്നു. ജില്ലാ കലക്ടർ, DTC, SP വടകര, ജോയിന്റ് ആർ.ടി.ഒ കൊയിലാണ്ടി, പേരാമ്പ്ര, CI കൊയിലാണ്ടി എന്നിവർക്ക് ഒരു മാസത്തിലധികമായി നേരിട്ട് പരാതി നൽകിയിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഭാരിച്ച സാമ്പത്തിക ബാദ്ധ്യത മൂലം ബസ്സ് സർവ്വീസ് നടത്തി കൊണ്ടുപോവാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ഓട്ടോ സമാന്തരസർവീസ് ബസ്സ സർവ്വീസിനെ കാര്യമായി ബാധിക്കുന്നുണ്ട്. ടാക്സ് , ഇൻഷൂറൻസ് , മറ്റ് മെയിന്റനൻസ് എന്നിവ നടത്തി കൊണ്ടുപോവാൻ ബുദ്ധിമുട്ടുകയാണ്. ഓട്ടോ സമാന്തരസർവ്വീസ് കാരണം വരുമാനത്തിൽ ഗണ്യമായ കുറവാണ് ഉള്ളത്. സമാന്തര സർവ്വീസിനെതിരെ നടപടി ഉണ്ടായിട്ടില്ലെങ്കിൽ അനിശ്ചിത പണിമുടക്കിലേക്ക് നീങ്ങേണ്ടിവരുമെന്ന് ബസ്സ് ഓപ്പറേറ്റർമാരുടെയും തൊഴിലാളികളുടെയും സംയുക്ത യോഗത്തിൽ തീരുമാനിച്ചു.. യോഗത്തിൽ വിപിൻ സ്വാഗതം പറഞ്ഞു. സുനിൽകുമാർ , അബ്ദുള്ള എന്നിവർ സംസാരിച്ചു.ഏ.യം. വിജയൻ അദ്ധ്യക്ഷത വഹിച്ചു.
Latest from Local News
കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ
ചെമ്പനോട വാലു പറമ്പിൽ മിഥുൻ (31) കാനഡയിൽ അന്തരിച്ചു. പിതാവ് : ഷാജു. മാതാവ്: ഷോളി. സഹോദരി: ഹിമ. ഞായറാഴ്ച
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്