കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി

കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി.  ഇന്നലെ ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം. മന്‍സൂര്‍-ജല്‍സ ദമ്പതികളുടെ മകളെയാണ് ആശാരി പറമ്പ് സ്വദേശി വിജീഷ് എന്നയാള്‍ തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

കുട്ടി ഉറങ്ങിയതിനാല്‍ കാറില്‍ തന്നെ കിടത്തി ജ്യൂസ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു മന്‍സൂറും ജല്‍സയും. ഇതിനിടയിലാണ് കാറിലുണ്ടായിരുന്ന പത്തുവയസുള്ള പെൺകുട്ടിയെ വഴിയിൽ ഇറക്കിവിട്ടതിനുശേഷം വിജീഷ് കാറുമായി കടന്നുകളഞ്ഞത്. പിന്നാലെ കാറുടമകളായ കുട്ടിയുടെ മാതാപിതാക്കൾ ചേർന്ന് വിജീഷിനെ പിടികൂടുകയായിരുന്നു. കാർ തട്ടിയെടുത്തുകൊണ്ടുപോകവെയാണ് പത്തുവയസുകാരി കാറിലുള്ള കാര്യം വിജീഷ് അറിഞ്ഞത്. തുടർന്ന് പെണ്‍കുട്ടിയെ പുറത്തിറക്കി കാറുമായി കടന്നുകളയുകയായിരുന്നു. ഇതിന് പിന്നാലെ സുഹൃത്തിന്റെ വാഹനത്തില്‍ മന്‍സൂറും ജല്‍സയും കാറിനെ പിന്തുടര്‍ന്നു. തുടര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്.

രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിജീഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയില്‍ ഷീ ഹോസ്റ്റല്‍ സ്ഥാപിക്കാന്‍ നടപടി; പ്രവര്‍ത്തി ഉദ്ഘാടനം നാലിന്

Next Story

നഗരശുചീകരണത്തിന് കൊയിലാണ്ടി നഗരസഭയില്‍ പുതിയ ജെ.സി.ബി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..    1.ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌  8:00 AM

പോഷകാഹാര പാചക മത്സരം സംഘടിപ്പിച്ചു

കൊയിലാണ്ടി: കോഴിക്കോട് ജില്ലാമിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭാ കുടുംബ ശ്രീ സി.ഡി.എസ് എഫ്.എൻ.എച്ച്.ഡബ്ല്യു വിൻ്റെ ഭാഗമായി പോഷകാഹാര പാചക മത്സരം സംഘടിപ്പിച്ചു.

കോട്ടപറമ്പിലെ കുഞ്ഞോണം നവജാത അമ്മമാർക്ക് ഓണപ്പുടവ നൽകി

 കോഴിക്കോട്: കോട്ടപ്പറമ്പിലെ കുഞ്ഞോണം ഓണാഘോഷത്തിൻ്റെ ഭാഗമായി ചോതി നാളിൽ അമ്മക്കൊരു ദിനം ആഘോഷം നടന്നു. കോട്ടപറമ്പ് സ്ത്രീകളുയും കുട്ടികളുടേയും ഗവ: ആശുപത്രിയിൽ