കൊയിലാണ്ടി: വിദ്യാലയവും രക്ഷിതാക്കളും സമൂഹവും സമ്മേളിക്കുന്ന സംഗമ വേദിയാണ് വിദ്യാസദനം എക്സ്പോ 2025. വിജ്ഞാനം കൊണ്ട് കൈവരിക്കേണ്ട വ്യക്തിവികാസം മുതൽ സാമൂഹ്യ- സാംസ്കാരിക – ശാസ്ത്ര – സാങ്കേതിക – പാരിസ്ഥിതിക നേട്ടങ്ങൾ വരെ ഒരു കുടക്കീഴിൽ ഒന്നിക്കുന്നതാണ് വിദ്യാസദനം എക്സ്പോ 2025. മാനസിക- ശാരീരിക ആരോഗ്യം നേടിയെടുക്കുന്നതിന് അറിവും വിനോദങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യകളും വൈദ്യശാസ്ത്രവും ജീവിത നൈപുണികളും കായികക്ഷമതയും പരസ്പരം പൂരകമാവണം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ എക്സ്പോ സംഘടിപ്പിക്കുന്നത്.
2025 ജനുവരി 4 രാവിലെ 9 മണി മുതൽ രാത്രി 9 മണിവരെ പുറക്കാട് നടക്കുന്ന എക്സ്പോയിൽ കോഴിക്കോട് അസി. കമ്മീഷണർ കുഞ്ഞു മോയിൻ കുട്ടി, പ്രശസ്ത നേത്രരോഗവിദഗ്ദൻ ഡോ. ചന്ദ്രകാന്ത്, മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഹസീസ്. പി, മൾട്ടിപ്പ്ൾ ഗിന്നസ് റെക്കോർഡ് നേടിയ പ്രശസ്ത കാർട്ടൂണിസ്റ്റ് എം. ദിലീഫ്, മാധ്യമം കുടുംബം ദം ബിരിയാണി ഗ്രാൻ്റ്ഫിനാലെ സ്റ്റാർ നജിയ പി, മലബാർ മെഡിക്കൽ കോളജ് മെഡിക്കൽ ടീം തുടങ്ങി വിദ്യാഭ്യാസ- രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നു.
റോബോട്ടിക്സ്, വെർച്ച്വൽ റിയാലിറ്റി ഷോ, അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, യൂനാനി തുടങ്ങിയ സൗജന്യ പരിശോധന സ്റ്റാളുകൾ, സൗജന്യ നേത്രപരിശോധന, കേരള സ്കൂൾ ഓഫ് മാത്തമറ്റിക്സ്, കോഴിക്കോട്, മിൽമ ഡയറി വയനാട്, ഫയർ & റസ്ക്യൂ, കോഴിക്കോട്, ഓൾ ഇന്ത്യ റേഡിയോ നിലയം, കോഴിക്കോട്, ബുക്സ്റ്റാളുകൾ, ദം ബിരിയാണി ഉൾപ്പെടെയുള്ള വിവിധങ്ങളായ ഫുഡ് കോർട്ടുകൾ, ഭാഷകൾ, സാമൂഹ്യ ശാസ്ത്ര- ശാസ്ത്ര – ഗണിത- കരകൗശല – ഐ.ടി. സ്റ്റാളുകൾ, ശാന്തിസദനം, ദാറുൽ ഖുർആൻ, ഹെവൻസ് സ്റ്റാളുകൾ, ഗെയിംസ് കൗണ്ടറുകൾ തുടങ്ങി 50 പരം വിജ്ഞാന- വിനോദ പ്രധാനമായ സ്റ്റാളുകൾ ചേർന്നതാണ് വിദ്യാസനം എക്സ്പോ 2025.
ജനറൽ കൺവീനർ റംസീന റസീം, മാനേജർ സൈഫുദ്ദീൻ, ഹെഡ്മിസ്ട്രസ്സ് സിനി. കെ.കെ., അമീർ കൊയിലാണ്ടി , നൗഫൽ റിയ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am
പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ(55) (വി കെ ടി എം സ്കൂൾ കൂട്ടായി)അന്തരിച്ചു. പിതാവ് : പരേതനായ കേളപ്പൻ
കീഴരിയൂർ : നടുവത്തൂർ സൗത്ത് തൊമരയുള്ള കണ്ടി ബാബു (57) അന്തരിച്ചു. പിതാവ് :പരേതരായ തൊമരയുള്ള കണ്ടി പാച്ചർ. മാതാവ് :
പന്തലായിനി, ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി നിർമ്മിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രഷ്ഠ മെയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ
ദുബൈ ആസ്ഥാനമായ പ്രമുഖ ഫാഷന് കമ്പനിയിലേക്ക് ഒഡെപെക് വഴി സ്കില്ഡ് ബ്രൈഡല്വെയര്/ഈവനിങ് ഗൗണ് ടെയ്ലേഴ്സിനെ തെരഞ്ഞെടുക്കും. അഞ്ച് വര്ഷത്തെ തൊഴില്പരിചയം അനിവാര്യം.