കൊയിലാണ്ടി : നമ്മുടെ കീഴരിയൂർ സൗഹൃദ കൂട്ടായ്മ പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഓപ്പൺ ജിംനേഷ്യം പ്രശസ്ത സാമൂഹ്യ പ്രവർത്തക നർഗീസ് ബീഗം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പത്ത് പദ്ധതികളിൽ അവസാനത്തേതാണ് ഓപ്പൺ ജിംനേഷ്യം. രാവിലെയും വൈകുന്നേരവും ഇത് നാട്ടുകാർക്കായി തുറന്നു കൊടുക്കും. പത്താം വാർഷിക സമാപന സമ്മേളനം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ ശശി ആയോളിക്കണ്ടി അധ്യക്ഷത വഹിച്ചു. ചിത്രകാരൻ സജീവ് കീഴരിയൂർ സംഭാവന ചെയ്ത പെയിന്റിംഗുകൾ ലെനീഷ് ബേബിയിൽ നിന്ന് ടി. കെ മനോജ് ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് അംഗം എം. സുരേഷ് സംസാരിച്ചു. കൂട്ടായ്മ കൺവീനർ ഡോ. ദിനീഷ് ബേബി കബനി സ്വാഗതവും വർക്കിംഗ് ചെയർമാൻ ഇ.എം സത്യൻ നന്ദിയും പറഞ്ഞു. തുടർന്ന് ഭിന്നശേഷി കലാകാരൻമാരുടെ ഗാനസന്ധ്യയും മറ്റ് കലാപരിപാടികളും അരങ്ങേറി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am
പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ(55) (വി കെ ടി എം സ്കൂൾ കൂട്ടായി)അന്തരിച്ചു. പിതാവ് : പരേതനായ കേളപ്പൻ
കീഴരിയൂർ : നടുവത്തൂർ സൗത്ത് തൊമരയുള്ള കണ്ടി ബാബു (57) അന്തരിച്ചു. പിതാവ് :പരേതരായ തൊമരയുള്ള കണ്ടി പാച്ചർ. മാതാവ് :
പന്തലായിനി, ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി നിർമ്മിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രഷ്ഠ മെയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ
ദുബൈ ആസ്ഥാനമായ പ്രമുഖ ഫാഷന് കമ്പനിയിലേക്ക് ഒഡെപെക് വഴി സ്കില്ഡ് ബ്രൈഡല്വെയര്/ഈവനിങ് ഗൗണ് ടെയ്ലേഴ്സിനെ തെരഞ്ഞെടുക്കും. അഞ്ച് വര്ഷത്തെ തൊഴില്പരിചയം അനിവാര്യം.