കോതമംഗലം മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം ഫണ്ട് സമാഹരണം

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ജനുവരി 19 മുതല്‍ 26 വരെ നടക്കാനിരിക്കുന്ന ആറാട്ട് മഹോത്സവത്തിലേക്കുള്ള ആദ്യ സംഭാവന ഒ.കെ. മാധവിക്കുട്ടി അമ്മ (ശ്രീലക്ഷ്മി)യില്‍ നിന്നും കമ്മിറ്റി സെക്രട്ടറി വിഷ്ണു തൈക്കണ്ടി, ഫിനാന്‍സ് ചെയര്‍മാന്‍ ശശീന്ദ്രന്‍ കണ്ടോത്ത് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ഒ.കെ.പ്രദീപ് കുമാര്‍,ഡോ.രാധികാ ബാലനാരായണന്‍,ശുഭ പ്രദീപ് കുമാര്‍,സുജീന്ദ്രന്‍ വട്ടക്കണ്ടി,ലിജീഷ് സുന്ദര്‍ കണ്ടോത്ത് മീത്തല്‍,രാമദാസന്‍ പറമ്പില്‍,പി.എം.ബാബു എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.