രേഖകളില്ലാതെ കടത്തിയ മണ്ണെണ്ണ പിടികൂടി

കൊയിലാണ്ടി: മംഗലാപുരത്ത് നിന്നും ജി.എസ്‌ടി നിയപ്രകാരമുള്ള യാതൊരു രേഖകളുമില്ലാതെ ടാങ്കർ ലോറിയിൽ കൊണ്ടുവരികയായിരുന്ന 20000 ലിറ്റർ വെള്ള മണ്ണെണ്ണ കൊയിലാണ്ടി ജി. എസ് .ടി എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് കുഞ്ഞിപ്പള്ളിയിൽ പിടികൂടി. ജി.എസ് ടി എൻഫോഴ്സ്മെൻറ് വിഭാഗം ജോ കമ്മീഷണർ, ഡെപ്യൂട്ടികമ്മീഷണർ എന്നിവരുടെ നിർദേശപ്രകാരം കൊയിലാണ്ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ ജി .വി .പ്രമോദ്, ഡെപ്യൂട്ടി എൻഫോഴ്സ്മെൻ്റ് ഓഫീസർ ഇ.കെ. ശിവദാസൻ, ഇ.ബിജു, കെ.പി. രാജേഷ് സി.ബിനു എന്നിവരുൾപ്പെട്ട സ്ക്വാഡാണ് കുഞ്ഞിപ്പള്ളിയിൽ വെച്ച് പുലർച്ചെ മൂന്ന് മണിക്ക് കർണ്ണാടക രജിസ്ട്രേഷനിലുള്ള ടാങ്കർ ലോറി പിടികൂടിയത്. ഇതേ ദിവസം തന്നെ തളിപ്പറമ്പ് ജി.എസ്ടി എൻഫോഴ്സ്മെൻറ് സ്ക്വാഡും രേഖകളില്ലാതെ കേരളത്തിലേക്ക് 20000 ലിറ്റർ വെള്ളമണ്ണെണ്ണ കൊണ്ടുവന്ന മറ്റൊരു ടാങ്കർ ലോറിയും പിടികൂടിയിരുന്നൂ.

Leave a Reply

Your email address will not be published.