63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിവിധ വേദികൾ, രജിസ്‌ട്രേഷൻ കേന്ദ്രം, വാഹനപാർക്കിങ്, ഭക്ഷണശാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തുന്നതിനായുളള ക്യൂ ആർ കോഡുകൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പുറത്തിറക്കി. ഗൂഗിൾ സഹായത്തോടെ ട്രാൻസ്പോർട്ട് കമ്മിറ്റിയാണ് ക്യൂ ആർ കോഡ് തയ്യാറാക്കിയത്. കലോത്സവത്തിന്റെ ഓരോ വേദികളിലും പ്രത്യേകം ക്യൂ ആർ കോഡുകളുണ്ട്.
