01-01-2025ലെ മന്ത്രിസഭായോഗ തീരുമാനങ്ങൾ

നിയമസഭാ സമ്മേളനം

15-ാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം 2025 ജനുവരി 17 മുതൽ വിളിച്ചു ചേർക്കുവാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നയപ്രഖ്യാപന പ്രസംഗ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതി

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭ ഉപസമിതിയെ തീരുമാനിച്ചു. കെ എൻ ബാലഗോപാൽ, കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങൾ വകുപ്പുകളിൽ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ചുമതലപ്പെടുത്തി.

ഗ്യാരന്റി കാലാവധി ദീർഘിപ്പിക്കൽ

കേരള കാഷ്യൂ ബോർഡ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്നും 100 കോടി രൂപ ക്രെഡിറ്റ് വായ്പ ലഭിക്കുന്നതിന് നൽകിയ സർക്കാർ ഗ്യാരന്റിയുടെ കാലാവധി വ്യവസ്ഥകൾക്ക് വിധേയമായി 01.11.2024 മുതൽ 6 വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകുന്നതിന് തീരുമാനിച്ചു. ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷനിൽ നിന്നും (എൻ.എസ്.എഫ്.ഡി.സി) വായ്പ ലഭിക്കുന്നതിനായി സംസ്ഥാന പട്ടികജാതി വികസന കോർപ്പറേഷന് (കെ.എസ്.ഡി.സി) 150 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി 5 വർഷത്തേക്ക് (ആകെ 250 കോടി രൂപ) വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കാൻ തീരുമാനിച്ചു.

കരാർ റദ്ദാക്കി

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ വേസ്റ്റ് എനർജി പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് നിലവിലുള്ള പദ്ധതി അവസാനിപ്പിക്കുവാനും കോഴിക്കോട്, കൊല്ലം പ്ലാന്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കൺസെഷനയറുമായി ബന്ധപ്പെട്ട കൺസഷൻ കരാർ റദ്ദാക്കാനും തീരുമാനിച്ചു. ബ്രഹ്‌മപുരത്ത് ബി.പി.സി.എൽ ആഭിമുഖ്യത്തിലുള്ള സി.ബി.ജി പ്ലാന്റ് നിർമ്മാണം നടന്നുവരുന്ന സാഹചര്യത്തിലും കോഴിക്കോടും തിരുവനന്തപുരത്തും സി.ബി.ജി പ്ലാന്റ് പ്രൊപ്പോസ് ചെയ്തിരിക്കുന്നതിനാലുമാണ് മേൽപ്പറഞ്ഞ കരാറുകൾ റദ്ദാക്കുന്നത്.

വാഹനം വാങ്ങാൻ അനുമതി

രാജ്ഭവനിലേക്ക് രണ്ട് വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി.

Leave a Reply

Your email address will not be published.

Previous Story

കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ – ദേവി ക്ഷേത്രോത്സവം തുടങ്ങി

Next Story

കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു

Latest from Main News

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം

സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്സേന എൻഐഎ എസ്‌പിയായി ഡൽഹിയിൽ ചുമതലയേൽക്കാൻ പോകുന്നതോടെയാണ് മാറ്റം.

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു

ശബരിമല സന്നിധാനത്ത് നിർമിക്കുന്ന പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടിക്കു മുന്നിൽ വലിയ നടപ്പന്തലിന് പുറകുവശത്തായി മീനം രാശിയിലാണ്

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ

ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സി.ബി.എസ്.ഇ. സിബിഎസ്ഇയുടെ  ‘സ്​​റ്റെം’ പദ്ധതിയുടെ ഭാഗമായാണ് വ​ർ​ഷ​ത്തി​ൽ 50 മ​ണി​ക്കൂ​ർ

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ നാല്, ഏഴ് ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

വയനാട് കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ്