കൊയിലാണ്ടി: കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ ആംബുലന്‍സ് കേടായതിനാല്‍ വര്‍ക്ക് ഷോപ്പില്‍. മൂന്നാഴ്ചയോളമായി ആംബുലന്‍സ് വര്‍ക്ക് ഷോപ്പിലാണെന്നാണ് വിവരം. ആംബുലന്‍സ് ഇല്ലാത്തതിനാല്‍ അടിയന്തിര ഘട്ടങ്ങളില്‍ സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ബുധനാഴ്ച വൈകീട്ട് മുത്താമ്പി പുഴയില്‍ നിന്ന് കണ്ടെടുത്ത യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ആംബുലന്‍സ് കാത്ത് ദീര്‍ഘനേരം നില്‍ക്കേണ്ടി വന്നു.ഒടുവില്‍ സ്വകാര്യ ആംബുലന്‍സ് വരുത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ആംബുലന്‍സിന്റെ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്നും ,അതിന് കാലതാമസം വരികയാെണങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി ആവശ്യപ്പെട്ടു. മുത്താമ്പി പാലത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 16 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am
പയ്യോളി (കുറ്റിയിൽ പീടിക) മേനാടൻപോയിൽ മുരളീധരൻ മാസ്റ്റർ(55) (വി കെ ടി എം സ്കൂൾ കൂട്ടായി)അന്തരിച്ചു. പിതാവ് : പരേതനായ കേളപ്പൻ
കീഴരിയൂർ : നടുവത്തൂർ സൗത്ത് തൊമരയുള്ള കണ്ടി ബാബു (57) അന്തരിച്ചു. പിതാവ് :പരേതരായ തൊമരയുള്ള കണ്ടി പാച്ചർ. മാതാവ് :
പന്തലായിനി, ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി നിർമ്മിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രഷ്ഠ മെയ് 21 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ
ദുബൈ ആസ്ഥാനമായ പ്രമുഖ ഫാഷന്‍ കമ്പനിയിലേക്ക് ഒഡെപെക് വഴി സ്‌കില്‍ഡ് ബ്രൈഡല്‍വെയര്‍/ഈവനിങ് ഗൗണ്‍ ടെയ്‌ലേഴ്‌സിനെ തെരഞ്ഞെടുക്കും. അഞ്ച് വര്‍ഷത്തെ തൊഴില്‍പരിചയം അനിവാര്യം.