താലൂക്കാശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണം എ.സി. ഷൺമുഖദാസ് പഠന കേന്ദ്രം – കൊയിലാണ്ടി

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് കൊണ്ട് രോഗികൾ ഏറെ ബുദ്ധിമുട്ടുകയാണ് . രാത്രി കാലങ്ങളിൽ അത്യാഹിതവിഭാഗത്തിൽ പോലും സീനിയർ ഡോക്ടർമാർ ഇല്ലാത്തത് കാരണം രോഗികൾ മറ്റ് ആശുപത്രികളെ ആശ്രയിക്കുകയാണ്. ഇതിന് ഒരു പരിഹാരം ഉണ്ടാക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്ന് എ.സി ഷൺമുഖദാസ് പഠന കേന്ദ്രം – കൊയിലാണ്ടി ആവശ്യപ്പെട്ടു. അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെയും നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡൻ്റ് ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെ.കെ. ശ്രീഷു ,പത്താലത്ത് ബാലൻ, പി.പുഷ്പജൻ, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.