സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ പദ്ധതിക്ക് നൂറു കോടി രൂപയുടെ അനുമതി

കോഴിക്കോട്: ഉത്തര കേരളത്തെ സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രമാക്കി വളര്‍ത്തിയെടുക്കാനുള്ള സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ചറല്‍ ക്രൂസിബിള്‍ പദ്ധതിക്ക് നൂറു കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു. ആഗോള വിനോദ സഞ്ചാര മാപ്പില്‍ സര്‍ഗാലയ സ്ഥാനം പിടിച്ചതായി ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസ്സിയേഷന്‍ പ്രസിഡന്റും എംപിയുമായ പി ടി ഉഷയും പറഞ്ഞു. മലബാറിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക അനുഭവങ്ങള്‍ ഒരുമിപ്പിച്ച് അവതരിപ്പിക്കുവാന്‍ സര്‍ഗാലയക്ക് കഴിഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കലയുടെയും സംസ്‌ക്കാരത്തിന്റേയും കരവിരുതിന്റെയും ആഘോഷമായ ഇന്റര്‍നാഷണല്‍ ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് ഫെസ്റ്റിവല്‍ ഇരിങ്ങല്‍ സര്‍ഗാലയയില്‍ തുടരുകയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ (യുഎല്‍സിസിഎസ്) ഭാഗമായ സര്‍ഗാലയ സംഘടിപ്പിക്കുന്ന പ്രദര്‍ശനം ജനുവരി ആറു വരെ തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ മേളയില്‍ കഴിവും സാംസ്‌ക്കാരിക പാരമ്പര്യവും പ്രദര്‍ശിപ്പിക്കും.

പുതുവര്‍ഷ തലേന്നും ലൈവ് പെര്‍ഫോമന്‍സുകള്‍ ഉണ്ടാകും. ജനുവരി രണ്ടിന് കണ്ണൂര്‍ ഷെരീഫിന്റെ മാപ്പിള പാട്ടും മൂന്നിന് നമ്രതയുടെ ഗസലും നാലിന് മിനി പിഎസ് നായരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യവും അഞ്ചിന് രാജീവ് പുലവറിന്റെ പരമ്പരാഗത തോല്‍പ്പാവക്കൂത്തും നടത്തും. ഫൂഡ് സ്റ്റാളുകള്‍, പുസ്തകോല്‍സവം, കാര്‍ട്ടൂണ്‍ അക്കാദമിയുടെ കാര്‍ട്ടൂണ്‍ സോണ്‍, കുട്ടികള്‍ക്കായുള്ള ഹാന്‍ഡിക്രാഫ്റ്റ് പരിശീലനം എന്നിവയ്ക്ക് പുറമേ അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സിബിഷനും സര്‍ഗാലയയില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇത്തവണത്തെ ഫെസ്റ്റിവലില്‍ 15 രാജ്യങ്ങളില്‍ നിന്നും 24 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി ഇരുന്നൂറിലേറെ കലാകാരന്മാരാണ് പാരമ്പര്യവും ആധുനികതയും സംയോജിപ്പിച്ചു കൊണ്ട് തങ്ങളുടെ കഴിവുകള്‍ വര്‍ണാഭമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഹാന്‍ഡ്ലൂം പ്രദര്‍ശനം, മുളയും മരവും കൊണ്ടുള്ള കരകൗശല വസ്തുക്കള്‍, അറബിക് കാലിഗ്രഫി, പാത്ര നിര്‍മാണം, തെയ്യത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുള്ള പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. ഇതിനു പുറമെ പ്രാദേശിക, ആഗോള വിഭവങ്ങളുമായുള്ള 20 ഭക്ഷണ സ്റ്റാളുകളുമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

നടുവണ്ണൂർ ജിഎച്ച്എസ്എസ് ൽ മഴവിൽ കലാ കൂട്ടായ്മയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടത്തി

Next Story

വിയ്യൂർ മരക്കുളത്തിൽ മാളു അന്തരിച്ചു

Latest from Local News

അധ്യാപക അവാർഡ് തുക വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

 തിരുവനന്തപുരം : സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.

സൈബർ–നിക്ഷേപ തട്ടിപ്പിൽ കോടികൾ നഷ്ടം; മുന്നറിയിപ്പുകൾ അവഗണിച്ച നിരവധിപേർ വലയിലായി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ സൈബർ തട്ടിപ്പിനൊപ്പം നിക്ഷേപ തട്ടിപ്പിലും കോടികൾ നഷ്ടപ്പെട്ടതായി വിവരം. റിട്ടയേഡ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ബിസിനസ്സുകാർ തുടങ്ങി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ മെഡിസിൻ      

വിനീത് ശ്രീനിവാസന്റെ ഗാനമേളക്കിടെ ലാത്തിച്ചാര്‍ജ്; അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം : നിശാഗന്ധിയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പൊലീസ് ലാത്തി വീശിയത്. വിനീത് ശ്രീനിവാസന്റെ ഗാനമേളയ്ക്കിടെയുണ്ടായ തിരക്കില്‍ യുവാക്കളുമായി പൊലീസ് തര്‍ക്കത്തിലേര്‍പ്പെട്ടു.