മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന പ്രതിഷേധജ്വാല തീർത്തു

വടകര മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ ജനകീയ ആക്‌ഷൻ കമ്മിറ്റി സ്റ്റേഷനു മുന്നിൽ ബഹുജന പ്രതിഷേധജ്വാല തീർത്തു. കോവിഡിനു മുമ്പ് സ്റ്റോപ്പുണ്ടായിരുന്ന തീവണ്ടികൾക്ക് അത് പുനഃസ്ഥാപിച്ചു കിട്ടാനാണ് പ്രതിഷേധം. ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, , എന്നീ റെയിൽവേ സ്റ്റേഷനുകളിലും ഇതേ രീതിയിൽ സമരം നടന്നു. ജനപ്രിയ തീവണ്ടികൾക്ക് വരുമാനം കുറവാണെന്നു പറഞ്ഞ് റെയിൽവേ സ്റ്റേഷനുകൾ തന്നെ അടച്ചുപൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് അംഗീകരിക്കില്ലെന്നും സമരസമിതി അറിയിച്ചു.

കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തലാക്കിയ കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ, തൃശ്ശൂർ-കണ്ണൂർ, മംഗളുരു-കോഴിക്കോട് എന്നീ പാസഞ്ചർ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. കൂടാതെ മുക്കാളി റെയിൽവേ സ്റ്റേഷന്റെ വികസനവും നടപ്പാക്കണം. റെയിൽവേ അധികൃതരോടും കേന്ദ്രസർക്കാരിനോടും പലരീതിയിൽ അഭ്യർഥിച്ചിട്ടും മുക്കാളി സ്റ്റേഷന് അനുകൂലമായ നടപടിയുണ്ടാകുന്നില്ല. തുടർന്നാണ് ആക്‌ഷൻ കമ്മിറ്റി പ്രതിഷേധജ്വാല തീർത്തത്. മുക്കാളി ടൗണിൽ പ്രതിഷേധ സംഗമം നടത്തി. ആക്ഷൻ കമ്മിറ്റി ചെയർമാൻ റീന രയരോത്ത് അധ്യഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിസൻറ് ആയിഷ ഉമ്മർ, സംയുക്ത ആക്ഷൻ കമ്മിറ്റി ചെയർമാൻ പി ബാബുരാജ് , എം കെ സുരേഷ് ബാബു, എം പി ബാബു, പി കെ പ്രീത, യു എ റഹിം,, കെ എ സുരേന്ദ്രൻ, പ്രദീപ് ചോമ്പാല, എം പ്രമോദ്, കെ സാവിത്രി, പി കെ പ്രകാശൻ, കെ.കെ ജയചന്ദ്രൻ , ഹാരിസ് മുക്കാളി, കെ പി ജയകുമാർ, സുജിത്ത് പുതിയോട്ടിൽ, കെ പ്രശാന്ത്, കെ പി വിജയൻ , കെ പവിത്രൻ, പി സുരേഷ് ബാബു, എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.

Previous Story

പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ലേഡീസ് ബാരക്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു

Next Story

നടുവണ്ണൂർ ജിഎച്ച്എസ്എസിൽ മഴവിൽ കലാ കൂട്ടായ്മയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  ഡോ:

ആനക്കുളം-നന്തി ദേശീയ പാതയിലെ പാച്ച് വര്‍ക്ക് അപകടങ്ങള്‍ക്ക് വഴിവെക്കുന്നു

ദേശീയ പാതയില്‍ അശാസ്ത്രീയമായ നടക്കുന്ന പാച്ച് വര്‍ക്ക് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു. ഓരോ വര്‍ഷവും രൂപപ്പെടുന്ന കുഴികള്‍ അടയ്ക്കാന്‍ പാച്ച് വര്‍ക്കാണ്

പിഷാരികാവ് ക്ഷേത്രത്തിൽ പുതിയ പ്രസാദപ്പുരയുടെ കുറ്റിയിടൽ ചടങ്ങ് നടന്നു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണപ്രവൃത്തിയുടെ ഭാഗമായി നിർമിക്കുന്ന പുതിയ പ്രസാദ പുരയുടെ കുറ്റിയിടൽ ചടങ്ങ് പ്രശസ്ഥ വാസ്തുശില്പി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.

അമ്മയുടെ പുതിയ പ്രസിഡൻ്റ് ശ്വേതാ മേനോന് ‘മക്കൾ’ സംഘടന സ്വീകരണം നൽകുന്നു

കോഴിക്കോട്: അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതാ മേനോന് കോഴിക്കോട് വെച്ച് സ്വീകരണം നൽകാൻ മലയാള ചലച്ചിത്ര കാണികൾ (മക്കൾ)