നടുവണ്ണൂർ ജിഎച്ച്എസ്എസ് ൽ മഴവിൽ കലാ കൂട്ടായ്മയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടത്തി

നടുവണ്ണൂർ : നടുവണ്ണൂർ ജിഎച്ച്എസ്എസ് ൽ മഴവിൽ കലാ കൂട്ടായ്മയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ സജീവൻ മക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. കവിയും പൂർവ്വ വിദ്യാർത്ഥിയുമായ കീർത്തന ശശി അനുസ്മരണ ഭാഷണം നടത്തി.

പുതുതലമുറ വായിക്കപ്പെടേണ്ട അക്ഷരങ്ങളാണ് എം.ടി മലയാളക്കരയിൽ നിർവ്വഹിച്ചതെന്ന് അനുസ്മരണ ഭാഷണത്തിൽ പറഞ്ഞു. ഹെഡ്മാസ്റ്റർ എൻ.എം. മൂസ്സക്കോയ അധ്യക്ഷനായി. വിദ്യാരംഗം കോർഡിനേറ്റർ ജാഹ്നവി സൈറ സ്വാഗതം പറഞ്ഞു. സാജിദ് വി. സി, ദിലീപ് കീഴൂർ, നൗഷാദ് വി.കെ, സുജാൽ സി.പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.