മദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏർപ്പാടാക്കാൻ മോട്ടോർ വാഹന വകുപ്പ് ബാറുകൾക്ക് നിർദേശം നൽകി

മദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏർപ്പാടാക്കാൻ മോട്ടോർ വാഹന വകുപ്പ് ബാറുകൾക്ക് നിർദേശം നൽകി. എൻഫോഴ്സ്മെൻ്റ് ആർടിഒ ആണ് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് സർക്കുലറും പുറത്തിറക്കി. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്‌സിനോട് നിർദേശം നൽകണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സർക്കുലർ അനുസരിക്കാത്ത കസ്റ്റമേഴ്‌സിന്റെ വിവരങ്ങൾ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറണം. ഡ്രൈവർമാരെ നൽകുന്നതിന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും എംവിഡി സർക്കുലറിൽ വ്യക്തമാക്കി. മദ്യപിച്ച് വാഹനം ഓടിച്ചിട്ട് ഉണ്ടാകുന്ന അപകടങ്ങൾ പെരുകുകയും പുതുവത്സര ആഘോഷം മുന്നിൽ കണ്ടുമാണ് പുതിയ നിർദേശം.

ഗതാഗത നിയമ ലംഘനങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും. വാഹനാപകടം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധനയുടെ ഭാഗമായാണ് തീരുമാനം.

Leave a Reply

Your email address will not be published.

Previous Story

എലത്തൂരിൽ ഇന്ധന ചോർച്ച ഉണ്ടായ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ ലൈസൻസ് കാലാവധി ഇന്ന് അവസാനിക്കും

Next Story

ജനുവരി 22 ന്റെ പണിമുടക്ക് വിജയിപ്പിക്കുക;  അദ്ധ്യാപക സര്‍വ്വീസ് സംഘടനാസമരസമിതി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടത്തി

Latest from Main News

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 03.07.25 *വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽൽ 03.07.25 *വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ◼️◼️◼️◼️◼️◼️◼️◼️ 1.ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 2സർജറിവിഭാഗം ഡോ

വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

02-07-2025 ലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കേരള സർക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസ്

02-07-2025 ലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ: കേരള സർക്കാർ, മുഖ്യമന്ത്രിയുടെ ഓഫീസ് ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാനുള്ള

വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

  സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍