കേരളത്തിലെ സാംസ്കാരിക നായകർ അനീതികൾക്കെതിരെ പ്രതികരിക്കാൻ തയ്യാറാകുന്നില്ല, അനീതി കാണുമ്പോഴും സാംസ്കാരിക നായകർ അതൊന്നും കണ്ടില്ലെന്നു നടിച്ച് മൗനം അവലംബിക്കുകയാണ്. ജനാധിപത്യ മതേതര പ്രസ്ഥാനങ്ങൾ ഈ ജീർണ്ണതക്കെതിരെ പ്രതികരിക്കണമെന്നും സാഹിത്യകാരൻ യു.കെ. കുമാരൻ പറഞ്ഞു. കേരള ഗവ. പ്രസ്സസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ ഉത്തര മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
സർവ്വീസിലുള്ള ജീവനക്കാരും പെൻഷൻകാരും സമൂഹത്തിലുണ്ടാകുന്ന ജീർണ്ണതക്കെതിരെ പ്രതികരിക്കാൻ തയ്യാറാകണം. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംങ്ങിന് സ്മാരകം നിർമ്മിക്കുന്നത് പോലും വിവാദത്തിലാണ്, വർഗ്ഗീയ ശക്തികൾ നമ്മുടെ രാജ്യത്ത് പിടിമുറുക്കുന്നത് വളരെ ഭയവും ആശങ്കയുമുണ്ടാക്കുന്നതാണെന്നും ഇക്കാര്യത്തിൽ ജനാധിപത്യ വാദികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡൻ്റ് രഘുനാഥ് അന്തോളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പടുവാട്ട് ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകാര്യം മോഹനൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ‘റിട്ടയർമെൻ്റ് ജീവിതം പുതിയ തുടക്കങ്ങൾ, പുതിയ തിളക്കങ്ങൾ’ എന്ന വിഷയത്തിൽ ആഴ്ചവട്ടം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ ബീന പൂവത്തിൽ ക്ലാസ്സെടുത്തു. കാട്ടാക്കട മോഹനൻ, വി.വി സുരേഷ് കുമാർ, വി.എം പുഷ്പരാജ്, ടി.തൃപുദാസ്, എം മുഹമ്മദ്, മനോജ് ചെലവൂർ, സി.വേണുഗോപാൽ, എന്നിവർ പ്രസംഗിച്ചു. എൻ. രാമചന്ദ്രൻ നന്ദിയർപ്പിച്ചു.